ജിഎസ്ടി തട്ടിപ്പുകള്‍ തടയാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി സര്‍ക്കാര്‍

Update: 2020-01-03 09:43 GMT

ചരക്കു സേവനനികുതി വെട്ടിപ്പുകള്‍ തടയാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ തേടി കേന്ദ്ര സര്‍ക്കാര്‍. ഡേറ്റ അനലിറ്റിക്‌സ്, എഐ തുടങ്ങിയവയുടെ സഹായത്തോടെ നികുതി ദായകരുടെ വിവരങ്ങള്‍ സ്വായത്തമാക്കി നികുതി സേവനങ്ങളുടെ കൃത്യത നിലനിര്‍ത്താന്‍ വേണ്ടി കൂടിയാണ് പുതിയ സാങ്കേതിക വിദ്യാമാറ്റം. എഐ കൊണ്ടുവരുന്നതോടെ ആരാണ് ഏറ്റവുംനികുതി അടയ്‌ക്കേണ്ടവര്‍, കുടിശിക ഉള്ളവര്‍ ആര്, നികുതി വെട്ടിപ്പു നടത്തുന്നവരാര് എന്നിവയൊക്കെ അറിയാന്‍ കഴിയും.

ബന്ധപ്പെട്ട രേഖകളെല്ലാമായി ബന്ധിപ്പിച്ചുകൊണ്ടുള്ള തിരയല്‍ സാധ്യമാക്കുന്നതിനാല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ രേഖകളോ ഇടപാടുകളോ മറച്ചു വയ്ക്കാന്‍ കഴിയില്ല.

ജനുവരി ഏഴിന് നടക്കുന്ന വിശദമായ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തെക്കുറിച്ചുള്ള കൂടുതല്‍ പരിശീലനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു നല്‍കി വരികയാണ് കേന്ദ്രം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News