ആശ്വസിക്കാന്‍ വകയുണ്ടോ? ആദായനികുതി: പരിധി ഉയര്‍ത്തിയേക്കും

Update: 2020-01-29 02:55 GMT

സമ്പത്

വ്യവസ്ഥയിലേക്ക് കൂടുതലായി പണം വരണമെങ്കില്‍ ആളുകള്‍ കൂടുതല്‍ പണം

ചെലവഴിക്കണം. എന്നാല്‍ ഇപ്പോഴത്തെ ഉപഭോഗം വളരെ കുറഞ്ഞിരിക്കുന്ന

അവസ്ഥയ്ക്ക് മാറ്റം വരാനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം

ലഭ്യമാകുന്നതിനുമായി കേന്ദ്ര ബജറ്റില്‍ വ്യക്തിഗത ആദായനികുതിയുടെ പരിധി

ഉയര്‍ത്താന്‍ സാധ്യത.

വരാനിരിക്കുന്ന കേന്ദ്ര

ബജറ്റില്‍ ആദായനികുതി ലാഭിക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച്

ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം എടുത്തേക്കും.

''സാമ്പത്തികരംഗം

വെല്ലുവിളികള്‍ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ആദായനികുതി പരിധി

ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുകൂല നടപടിയെടുക്കും എന്ന്

തന്നെയാണ് ശക്തമായ വിശ്വാസം. മാനുഫാക്ചറിംഗ് മേഖലയുടെ 50 ശതമാനത്തോളം

വരുമാനം വരുന്നത് ഓട്ടോമൊബീല്‍ മേഖലയില്‍ നിന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈ

മേഖല വലിയ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ടുതന്നെ ഈ മേഖലയെ

പിന്തുണ തീരുമാനങ്ങളുണ്ടായേക്കാം. കഴിഞ്ഞ തവണത്തെ ബജറ്റില്‍ ഇലക്ട്രിക്

വാഹനം വാങ്ങാനായി എടുക്കുന്ന വായ്പയുടെ പലിശയില്‍ നിന്ന് ഒന്നരലക്ഷം വരെ

നികുതിയിളവ് നല്‍കുന്ന തീരുമാനമുണ്ടായിരുന്നു. ഇതേ രീതിയില്‍

കൂടുതല്‍പ്പേര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഓട്ടോമൊബീല്‍ മേഖലയ്ക്ക്

ഉണര്‍വ് പകരുന്ന തീരുമാനങ്ങളുമുണ്ടാകാം.'' ധനകാര്യവിദഗ്ധനും പ്രോഗ്നോ

അഡൈ്വസര്‍ ഡോട്ട് കോമിന്റെ സ്ഥാപകനുമായ സഞ്ജീവ് കുമാര്‍ സിഎഫ്പി പറയുന്നു.

ആദായനികുതി

ദായകര്‍ക്ക് മെച്ചം കിട്ടുന്ന വിവിധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ചേക്കും.

ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകൡലൂടെ നികുതി ലാഭിക്കുന്നതിനുള്ള വഴികള്‍

സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ വഴി വര്‍ഷം

50000 രൂപ വരെ നികുതി ലാഭിക്കാന്‍ സാധിച്ചേക്കും.

അതുപോലെ ഇന്‍കം ടാക്‌സ് സ്ലാബുകള്‍ വിപുലീകരിച്ചേക്കാം. 10 ശതമാനം ടാക്‌സ് സ്ലാബ് 10 ലക്ഷം രൂപവരെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ നികുതിദായകര്‍ക്ക് വലിയ ആശ്വാസമായിരിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News