ഈ മാനദണ്ഡങ്ങള്‍ ബാധകമാണോ? എങ്കില്‍ ഇനിമുതല്‍ നിങ്ങളും റിട്ടേണ്‍ സമര്‍പ്പിക്കണം

രാജ്യത്ത് ഐടിആർ സമർപ്പിക്കുന്നവരുടെ എണ്ണം ഉയർത്തുകയാണ് ലക്ഷ്യം

Update:2022-04-23 15:33 IST

നികുതി ദായകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ നാല് മാനദണ്ഡങ്ങള്‍ അവതരിപ്പിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി). ടിഡിഎസ് (tax deducted at source), ടിസിഎസ് (tax collected at source) ഇനത്തില്‍ 25,000 രൂപ അടയ്ക്കുന്ന വ്യക്തികള്‍ ഇനിമുതല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപവരെയാണ് പരിധി ഇളവുണ്ട്.

ബാങ്കുകളില്‍ 50 ലക്ഷം രൂപയോ അതിൽ അധികമോ നിക്ഷേപമുള്ള വ്യക്തികളും ഐടിആര്‍ ഫയല്‍ ചെയ്യണം. 60 ലക്ഷമോ അതിന് മുകളിലോ വിറ്റുവരവുള്ള വ്യാപാരികള്‍, 10 ലക്ഷം രൂപ വരുമാന ഇനത്തില്‍ ലഭിക്കുന്ന പ്രൊഫഷണലുകളും പുതിയ മാനദണ്ഡപ്രകാരം ഐടിആര്‍ സമര്‍പ്പിക്കണം. ഏപ്രില്‍ 21ന് ആണ് ഇതു സംബന്ധിച്ച വിജ്ഞാപനം സിബിഡിടി പുറത്തിറക്കിയത്.
നികുതി നല്‍കേണ്ട വരുമാന പരിധിയില്‍ താഴെയുള്ള, ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടത്തുന്ന വ്യക്തികളെയും ചെറുകിട കച്ചവടക്കാരെയും ആവും പുതിയ മാനദണ്ഡങ്ങള്‍ പ്രധാനമായും ബാധിക്കുക.
രാജ്യത്തെ 136.30 കോടി പേരിൽ 8.22 കോടി ആളുകൾ മാത്രമാണ് നികുതി ദായകാരായി ഉള്ളതെന്ന് കഴിഞ്ഞ മാസം ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ പറഞ്ഞിരുന്നു. 2019-20 കാലയളവിൽ വരുമാന നികുതി , കോർപറേറ്റ് നികുതി വിഭാഗത്തിൽ നികുതി അടച്ചവരുടെ കണക്കാണ് അന്ന് ധനമന്ത്രി സഭയിൽ പറഞ്ഞത്.


Tags:    

Similar News