ആദായ നികുതി റിട്ടേണ്‍ ഇനി എങ്ങനെ സമര്‍പ്പിക്കും?

അവസാന തീയതിയായ ഡിസംബര്‍ 31 ന് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ഇനി സമര്‍പ്പിക്കാം.

Update:2022-01-01 19:04 IST

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 31 ആയിരുന്നു. എന്നാല്‍ ഇന്നലെ സമര്‍പ്പിക്കാനായില്ലെങ്കില്‍ എന്തു സംഭവിക്കും? 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ മാര്‍ച്ച് 31 വരെ സമര്‍പ്പിക്കാം.

പക്ഷേ, ഇന്നലെ വരെ സമര്‍പ്പിച്ചവര്‍ക്കു കിട്ടിയ ആനുകൂല്യങ്ങള്‍ ഇന്നു മുതല്‍ റിട്ടേണ്‍ നല്‍കുന്നവര്‍ക്കു കിട്ടില്ല.
നികുതി അടയ്ക്കാന്‍ ഉണ്ടെങ്കില്‍ അതിനു പിഴപ്പലിശ നല്‍കണം. വരുമാനം 5 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ 5000 രൂപ പിഴ (ലേറ്റ് ഫീ) നല്‍കണം ഇനി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍. വരുമാനം 5 ലക്ഷം വരെയെങ്കില്‍ 1000 രൂപ പിഴ.
അധികമായി നികുതി അടച്ചുപോയിട്ടുണ്ടെങ്കില്‍ അതിനു കിട്ടേണ്ടുന്ന പലിശ ലഭിക്കില്ല. റിട്ടേണില്‍ രേഖപ്പെടുത്താവുന്ന, വരുമാനമൂലധന നഷ്ടങ്ങള്‍ ഇക്കൊല്ലത്തെ വരുമാനത്തില്‍ തട്ടിക്കിഴിക്കാനോ ക്യാരി ഫോര്‍വേഡ് ചെയ്യാനോ സാധിക്കില്ല.


Tags:    

Similar News