പാൻകാർഡ് അപേക്ഷയിൽ ഇനിമുതൽ പിതാവിന്റെ പേര് നിർബന്ധമല്ല  

Update:2018-11-21 15:27 IST

പാൻകാർഡിന് അപേക്ഷിക്കുമ്പോൾ പിതാവിന്റെ പേര് നിർബന്ധമായും ചേർക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (CBDT) ഉത്തരവിറക്കി.

മാതാവ് 'സിംഗിൾ പാരന്റ്' ആയിട്ടുള്ള അപേക്ഷകർക്ക് അവരുടെ പേര് മാത്രം ചേർക്കാനുള്ള സൗകര്യം അപേക്ഷയിൽ ഉണ്ടാകും. ഡിസംബർ അഞ്ച് മുതൽ മാറ്റം നിലവിൽ വരും.

ഇതുകൂടാതെ, സാമ്പത്തിക വർഷത്തിൽ രണ്ടര ലക്ഷമോ അതിൽ കൂടുതലോ രൂപയുടെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പാൻ കാർഡ് നേടണമെന്ന് ഉത്തരവിലുണ്ട്. ഇതിനായുള്ള അപേക്ഷകൾ മേയ് 31 ന് സമർപ്പിക്കണം.

പണമിടപാടുകൾ നിരീക്ഷിക്കാനും നികുതി വെട്ടിപ്പ് എളുപ്പത്തിൽ കണ്ടെത്താനും ഇത് ആദായനികുതി വകുപ്പിനെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

Similar News