പ്രളയശേഷം കേരളത്തിന്റെ പുനർനിർമാണത്തിനായി ഫണ്ട് കണ്ടെത്തുന്നതിനായാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. 32 മത്തെ ജിഎസ്ടി കൗൺസിലാണ് സെസ് പിരിക്കുന്നതിനുള്ള അനുമതി നൽകിയത്. 2019 ഓഗസ്റ്റ് 1 മുതൽ പ്രളയ സെസ് നിലവിൽ വരും.
കൂടുതൽ കാര്യങ്ങൾ അറിയാം
- കേരള ഫിനാൻസ് ആക്ടിന്റെ (2019) സെക്ഷൻ 14 പ്രകാരമാണ് സെസ് ഈടാക്കുന്നത്.
- ഓഗസ്റ്റ് ഒന്നുമുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് പിരിക്കുക
- 12%, 18%, 28% ജിഎസ്ടി നിരക്കുകൾ ബാധകമായ എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും 1% മാണ് സെസ്
- സ്വർണം, വെള്ളി, ഡയമണ്ട് തുടങ്ങി 3% ജിഎസ്ടി നിരക്കുകൾ ബാധകമായവയ്ക്ക് 0.25% മാണ് സെസ്.
- 0%-5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് നൽകേണ്ട.
- ചുരുക്കിപ്പറഞ്ഞാൽ കേരള ഫിനാൻസ് ആക്ടിന്റെ (2019) സെക്ഷൻ 14 (2) യിൽ ഉൾപ്പെടുത്താത്ത ചരക്കുകൾക്കും സേവങ്ങൾക്കും പ്രളയ സെസ് നൽകേണ്ടി വരില്ല.
- ഇന്റെർസ്റ്റേറ്റ് (കേരളവും മാറ്റ് സംസ്ഥാനങ്ങൾക്കും ഇടയിലുള്ള) സപ്ലൈയ്ക്ക് സെസ് ബാധകമല്ല.
- കോംപോസിഷൻ സ്കീമിലുള്ളവർക്ക് പ്രളയ സെസ് നൽകേണ്ടതില്ല.
- പ്രളയ സെസ് നൽകാൻ പ്രത്യേക രെജിസ്ട്രേഷൻ ആവശ്യമില്ല. നിലവിലെ GSTIN, സെസിനുള്ള രെജിസ്ട്രേഷൻ നമ്പറായി കണക്കുകൂട്ടും. www.keralataxes.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. യൂസർ ഐഡി, പാസ്‌വേഡ് എന്നിവ generate ചെയ്ത ശേഷം GSTIN നമ്പർ നൽകുക. ഇപ്പോൾ ഒരു OTP നമ്പർ നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. അത് എന്റർ ചെയ്തു കഴിഞ്ഞാൽ ലോഗിൻ പ്രോസസ്സ് പൂർണമായി. അതിനുശേഷം ഇ-പേയ്‌മെന്റ് നടത്താം.
- റിട്ടേൺ ഫയൽ ചെയ്യാനുള്ള നടപടിക്രമങ്ങൾ പ്രത്യേകമായി പുറത്തിറക്കുന്നതാണ്.
- ജിഎസ്ടി നിയമമനുസരിച്ച്, GSTR 3B റിട്ടേൺ ആണെങ്കിൽ ഒരു മാസത്തെ നികുതി തുടർന്നുവരുന്ന മാസത്തെ 20-ാമത്തെ ദിവസത്തിലോ അതിനുമുൻപോ ഫയൽ ചെയ്തിരിക്കണം. GSTR 3B യുടെ ഡ്യൂ ഡേറ്റ് പ്രളയ സെസ് റിട്ടേണിനും ബാധകമായിരിക്കും.
- ലോഗിൻ ചെയ്തു കഴിഞ്ഞാൽ റിട്ടേൺ പീരീഡ്, ഉല്പന്നത്തിന്റെ വില്പന മൂല്യം തുടങ്ങിയ വിശദാംശങ്ങൾ enter ചെയ്യണം
- സപ്ലൈയുടെ മൂല്യത്തിന്മേലാണ് (value of supply) പ്രളയ സെസ് കണക്കുകൂട്ടുന്നത്. ഇതിൽ CGST, SGST കളക്ഷനുകൾ ഉൾപ്പെടുത്തില്ല. ഉദാഹരണത്തിന് ഉല്പന്നത്തിന്റെ മൂല്യം 100 രൂപയും അതിന്മേലുള്ള ജിഎസ്ടി നിരക്ക് 12 ശതമാനവുമാണെങ്കിൽ, ഇൻവോയ്‌സ് റെയ്‌സ് ചെയ്യുന്നത് താഴെപ്പറയുന്ന രീതിയിലായിരിക്കണം:
Value of Supply - Rs. 100/-
CGST - Rs. 6/-
SGST- Rs. 6/-
Cess - Rs. 1/-
Total Sales Value - Rs. 113/-
- പ്രളയ സെസിന്റെ പേയ്മെന്റ് വൈകിയാൽ 18 ശതമാനം നിരക്കിൽ പലിശ നൽകേണ്ടിവരും
- ജിഎസ്ടി രജിസ്റ്റേർഡ് ആയ രണ്ട് നികുതിദായകർ തമ്മിലുള്ള ട്രാൻസാക്ഷൻ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെങ്കിൽ അതിന് പ്രളയ സെസ് ബാധകമല്ല. അതേസമയം രജിസ്റ്റേർഡ് ആയ നികുതിദായകനും രജിസ്റ്റേർഡ് അല്ലാത്ത നികുതി ദായകനുമായാണ് ഇടപാടെങ്കിൽ സെസ് ബാധകമാണ്. ഇനി രജിസ്റ്റേർഡ് ആയ നികുതി ദായകർ തമ്മിലുള്ള ട്രാൻസാക്ഷൻ ബിസിനസ് ആവശ്യത്തിനല്ല എങ്കിലും സെസ് ഈടാക്കും.