പുതിയ ചട്ടങ്ങള്‍ പ്രകാരമുള്ള ടിഡിഎസ് മാറ്റങ്ങള്‍ ഇന്നു മുതല്‍ ; വിശദമായി അറിയാം
പുതിയ ചട്ടങ്ങള്‍ പ്രകാരം ആരില്‍ നിന്നാണ് ടിഡിഎസ്/ ടിസിഎസ് ഇരട്ടിയായി ഈടാക്കേണ്ടി വരിക
2021 ലെ ഫിനാന്‍സ് ആക്ട് പ്രകാരം 206 എ ബി, 206 സിസിഎ എന്നീ പുതിയ വകുപ്പുകള്‍ ആദായനികുതി നിയമത്തില്‍ പ്രാബല്യത്തില്‍ വരുന്നു. ഈ വകുപ്പുകള്‍ പ്രകാരം കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ മൊത്തം 50,000 രൂപയോ അതില്‍ കൂടുതലോ ഒരു വ്യക്തിയില്‍ നിന്ന് ടിഡിഎസായും ടിസിഎസായും ഈടാക്കിയിട്ടുണ്ടെങ്കില്‍ അയാള്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം നിലവിലെ ടിഡിഎസ് തുകയുടെ അല്ലെങ്കില്‍ ടിസിഎസ് തുകയുടെ (ബാധകമായത്) ഇരട്ടിയോ അഞ്ച് ശതമാനമോ ഏതാണ് കൂടിയത് അതാണ് ആദായനികുതി നിയമപ്രകാരം ടിഡിഎസ്, ടിസിഎസ് ഈടാക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ ചുമത്തേണ്ടി വരുക.
ഈ പറഞ്ഞ സാഹചര്യത്തില്‍ ഏതൊക്കെ വ്യക്തികളില്‍ നിന്നാണ് ടിഡിഎസ്/ ടിസിഎസ് എന്നിവ ഇരട്ടിയായി ഈടാക്കേണ്ടി വരിക എന്ന കാര്യം മനസ്സിലാക്കുവാന്‍ ആദായനികുതി വകുപ്പ് വിശദമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
എങ്ങനെ പരിശോധിക്കാം?
Compliance check for section 206AB and 206CCa എന്ന സജ്ജീകരണം ഉപയോഗിച്ചിട്ടാണ് പരിശോധിക്കാന്‍ കഴിയുന്നത്. ആദായനികുതി റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ (TAN ഉപയോഗിച്ചിട്ട്) മുകളില്‍ സൂചിപ്പിച്ച സംവിധാനം ലഭ്യമാകുന്നതാണ്. ജൂണ്‍ 22ലെ നോട്ടിഫിക്കേഷന്‍ നമ്പര്‍ 1/ 2021 അനുസരിച്ച് ഫിനാന്‍സ് വകുപ്പും സിബിഡിറ്റിയും എങ്ങനെയാണ് റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് 'Compliance check for section 206 AB and 206CCa' ഉപയോഗിക്കുകയെന്നത് വിശദീകരിക്കുന്നുണ്ട്.
എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ഓഫീസറുടെ വിശദ വിവരങ്ങള്‍ ഉപയോഗിച്ചിട്ടാണ് രജിസ്റ്റര്‍ ചെയ്യുക. രജിസ്‌ട്രേഷന്‍ വിജയകരമായി നടത്തിയാല്‍ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യണം. അതിനു ശേഷം 'Compliance check for section 206 AB and 206 CCa'' എന്നതില്‍ ക്ലിക്ക് ചെയ്യണം. അതിനുശേഷം പാന്‍ കാര്‍ഡ് നമ്പര്‍, Captcha code എന്നിവ ബന്ധപ്പെട്ട കോളങ്ങളില്‍ കൊടുത്തു കഴിഞ്ഞാല്‍, 2021 ഏപ്രില്‍ ഒന്നിലെ സ്ഥിതി വെച്ച് ബന്ധപ്പെട്ട പാന്‍കാര്‍ഡ് ഉടമ വകുപ്പ് 206 എബി, വകുപ്പ് 206 സിസിഎ എന്നിവയുടെ പരിധിയില്‍ വരുന്നതോ അല്ലയോ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ടിഡിഎസ് അല്ലെങ്കില്‍ ടിസിഎസ് ഈടാക്കി സര്‍ക്കാരിലേക്ക് അടക്കേണ്ട ബാധ്യത ഇന്‍കം ടാക്‌സ് ഡിഡക്റ്റര്‍/ ഇന്‍കം ടാക്‌സ് കളക്റ്റര്‍ ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് 2021 ലെ ഫിനാന്‍സ് ആക്റ്റും 1961 ലെ ആദായ നികുതി നിയമവും അനുസരിച്ച് ഉള്ളതാണ്.