റിട്ടേണ്‍ നല്‍കാന്‍ 21 ദിവസംകൂടി, ഇല്ലെങ്കിൽ നിയമ നടപടി

Update: 2019-01-23 09:29 GMT

2018-19 അസസ്‌മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവർക്ക് 21 ദിവസംകൂടി സമയം അനുവദിച്ചു. എന്നിട്ടും റിട്ടേൺ സമർപ്പിക്കാത്തവർ ഇൻകം ടാക്സ് ആക്ട് (1961) പ്രകാരം നിയമനടപടി നേരിടേണ്ടി വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

2017-18 സാമ്പത്തിക വര്‍ഷം വന്‍തുകയുടെ ഇടപാട് നടത്തിയവരില്‍ പലരും നികുതി റിട്ടേണ്‍ നല്‍കിയിട്ടില്ലെന്ന് നോണ്‍ ഫയലേഴ്‌സ് മോണിറ്ററിങ് സിസ്റ്റം (NMS) വഴി പ്രത്യക്ഷ നികുതി ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ ഫയല്‍ ചെയ്യാതിരുന്നതിന്റെ കാരണംകൂടി വ്യക്തമാക്കേണ്ടിവരും. തൃപ്തികരമെങ്കില്‍ റിട്ടേണ്‍ സ്വീകരിക്കും.

എല്ലാക്കാര്യങ്ങളും ഓൺലൈൻ വഴി ചെയ്യാനുള്ള സൗകര്യമുണ്ട്. ആദായ നികുതി ഓഫീസുകളിലേയ്ക്ക് പോകേണ്ടതില്ല.

ധനം ഓൺലൈനിന്റെ പുതിയ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ https://bit.ly/2sGjKNQ

Similar News