108 എംപി സെന്‍സറടക്കം അഞ്ച് കാമറകള്‍, റെക്കോര്‍ഡിടാന്‍ എംഐ നോട്ട് 10

Update: 2019-11-04 15:00 GMT

സ്മാര്‍ട്ട്‌ഫോണ്‍ കാമറകളുടെ ലോകത്ത് പുതിയൊരു വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഷവോമി. നോട്ട് 8, നോട്ട് 8 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചശേഷം ഷവോമി എംഐ നോട്ട് 10 വിപണിയിലിറക്കുന്നു. എംഐ സിസി9 പ്രോയുടെ ഗ്ലോബല്‍ വേരിയന്റാണിത്. നവംബര്‍ ആറിന് സ്‌പെയ്‌നില്‍ എംഐ നോട്ട് 10 കമ്പനി അവതരിപ്പിക്കും.

ലോകത്തിലെ ആദ്യത്തെ 108 എംപി പെന്റാകാമറയാണ് ഇതിന്റേതെന്ന് ഷവോമി തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ എക്കൗണ്ടില്‍ കുറിച്ചു. ഇതിലെ പ്രധാന സെന്‍സര്‍ 108 മെഗാപിക്‌സല്‍ ശേഷിയുള്ളതാണ്. കുടാതെ അള്‍ട്രാ വൈഡ് ആംഗിള്‍, സൂപ്പര്‍ മാക്രോ, 108 എംപി കാമറ, ടെലിഫോട്ടോ കാമറ എന്നിവയാണ് ഈ അഞ്ച് കാമറകള്‍. കാമറയ്ക്ക് 50x സൂം സൗകര്യമുണ്ടാകും.

ഫോണിന്റെ മറ്റു സൗകര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.  

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News