വൈഫൈ മോഷ്ടിക്കുന്നവരെ കയ്യോടെ പിടിക്കാം; ഇതാ 5 ആപ്പുകള്‍ 

Update: 2019-07-06 02:55 GMT

ഇന്ന് വൈഫൈ സൗകര്യമില്ലാത്ത വീടുകളും ഓഫീസുകളും ചുരുക്കമാണ്. എന്നാല്‍ എത്ര പൂട്ടിട്ടു വച്ചാലും നിങ്ങളുടെ സമീപത്തുള്ളവര്‍ക്ക് ഈസിയായി വൈഫൈ ചോര്‍ത്താന്‍ കഴിയും. പലപ്പോഴും ഡൗണ്‍ലോഡിങ് സ്പീഡ് കുറയുന്നതിന്റെ യഥാര്‍ത്ഥ കാരണം തിരിയുമ്പോഴാണ് വൈഫൈ ചോരുന്ന കാര്യം പോലും പലരും അറിയുന്നത്. എന്നാല്‍ അത്തരക്കാരെ കയ്യോടെ പിടിക്കാന്‍ ഇതാ അഞ്ച് ആപ്പുകള്‍.

നെറ്റ്-വര്‍ക്ക് സ്‌കാനര്‍

സാങ്കേതികമായി ഏറെ മികച്ച വൈ-ഫൈ അനലൈസര്‍ ആപ്പാണ് നെറ്റ്വര്‍ക്ക് സ്‌കാനര്‍. നെറ്റ്-വര്‍ക്ക് സ്‌കാന്‍ ചെയ്ത് കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിന് പുറമെ സുരക്ഷാ ഭീഷണികളും ഇത് നിങ്ങളെ അറിയിക്കും. വേക് ഓണ്‍ ലാന്‍, പിങ്, ട്രേസര്‍റൂട്ട് മുതലായ ടൂളുകള്‍ ഇതില്‍ ലഭ്യമാണ്.

നെറ്റ്കട്ട്

മികച്ച ആന്‍ഡ്രോയ്ഡ് വൈ-ഫൈ അനലൈസര്‍ ആപ്പാണ് ഇത്. മറ്റ് വൈ-ഫൈ അനലൈസറുകള്‍ ചെയ്യുന്ന എല്ലാ ജോലിയും ഇതും ചെയ്യും. നെറ്റ്വര്‍ക്ക് ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന നെറ്റ്കട്ട് ഡിഫന്‍ഡറും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഫിങ്- നെറ്റ് വര്‍ക്ക് ടൂള്‍സ്

പ്ലേസ്റ്റോറില്‍ ലഭ്യമായ ഏറ്റവും മികച്ച വൈ-ഫൈ അനലൈസര്‍ ആപ്പാണ് ഇത്. സ്‌കാന്‍ ചെയ്ത് കണക്ട് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളുടെ വിവരങ്ങള്‍ നല്‍കും. ഐപി അഡ്രസ്സ്, മാക് അഡ്രസ്സ്, ഉപകരണത്തിന്റെ പേര്, മോഡല്‍, നിര്‍മ്മാതാവ് തുടങ്ങിയ വിവരങ്ങള്‍ ഫിങ്- നെറ്റ്വര്‍ക്ക് ടൂള്‍സിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് അറിയാം.

ഐപി ടൂള്‍സ്

വൈ-ഫൈ നെറ്റ്-വര്‍ക്കിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ആപ്പ് തിരയുന്നവര്‍ക്ക് വേണ്ടിയാണ് ഐപി ടൂള്‍സ്. നെറ്റ്‌വര്‍ക്ക് സ്‌കാന്‍ ചെയ്ത് ഇതും കണക്ട് ചെയ്തിട്ടുള്ള ഉപകരണങ്ങള്‍ കണ്ടെത്തും. ഐപി അഡ്രസ്സ്, മാക് അഡ്രസ്സ്, ഉപകരണത്തിന്റെ പേര് മുതലായ വിവരങ്ങള്‍ ഐപി ടൂള്‍സില്‍ നിന്നും ലഭിക്കും.

ഇസ്നെറ്റ്സ്‌കാന്‍

വൈ-ഫൈ നെറ്റ്-വര്‍ക്ക് സ്‌കാന്‍ ചെയ്ത് കണക്ട് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളെയും കണ്ടെത്തുന്നു. മാത്രമല്ല ഇതിന് പ്രത്യേക ഉപയോക്താവിന് ചിഹ്നം നല്‍കാനും ഉപകരണത്തിന് പേരിടാനും കഴിയും. പിങ്, ട്രേസര്‍റൂട്ട് മുതലായ ടൂളുകളും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

Similar News