വാട്ടര്‍പ്രൂഫ്, നോയ്‌സ് കാന്‍സലേഷന്‍, പുതിയ എയര്‍പോഡ് പ്രോ വിപണിയിലെത്തി

Update: 2019-10-31 09:54 GMT

നിരവധി പുതിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് യുവമനസുകള്‍ കീഴടക്കാന്‍ എയര്‍പോഡ് പ്രോ വിപണിയിലെത്തി. നിലവിലുള്ള എയര്‍പോഡിന്റെ പുതിയ വകഭേദമാണ് എയര്‍പോഡ് പ്രോ. ഇതിന്റെ ഇന്ത്യയിലെ വില 24,900 രൂപയാണ്.

ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍, വാട്ടര്‍ റെസിസ്റ്റന്‍സ് തുടങ്ങിയ നവീന സൗകര്യങ്ങളുണ്ട്. ഇതിനൊപ്പം വയര്‍ലസ് ചാര്‍ജിംഗ് കെയ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാര്‍ജിംഗില്‍ ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ എനേബിള്‍ ചെയ്ത് നാലരമണിക്കൂര്‍ സംഗീതം ആസ്വദിക്കാനാകും. കെയ്‌സ് വഴി ചാര്‍ജ് ചെയ്യുന്നതിലൂടെ 24 മണിക്കൂര്‍ കൂടി ഉപയോഗിക്കാനാകും.

അതിവേഗ പെര്‍ഫോമന്‍സ് ഉറപ്പുതരുന്ന എച്ച് വണ്‍ ചിപ്പ് ആണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ട്രാന്‍സ്പരന്‍സി മോഡിലേക്ക് മാറ്റി നോയ്‌സ് കാന്‍സലേഷന്‍ ഡിസേബിള്‍ ചെയ്യാനാകും. അപ്പോള്‍ ചുറ്റുമുള്ള ശബ്ദം കേള്‍ക്കാന്‍ സാധിക്കും. വാട്ടര്‍ പ്രൂഫ് ആയതിനാല്‍ നീന്തുമ്പോള്‍ പോലും ഉപയോഗിക്കാവുന്നവയാണ് ഐപോഡ് പ്രോ.

ഇന്നുമുതല്‍ ഉല്‍പ്പന്നം യു.എസ് വിപണിയില്‍ ലഭ്യമാണ് അടുത്തുതന്നെ ഇന്ത്യയിലുമെത്തിക്കുമെന്ന് ആപ്പിള്‍ പറയുന്നു. 

Similar News