പരസ്യത്തിലൂടെ വന്‍ ലാഭം കൊയ്‌തെടുത്ത് യൂട്യൂബ്

Update: 2020-02-04 11:37 GMT

പരസ്യം നല്‍കി വന്‍ വരുമാനമുണ്ടാക്കുന്നത് തുടരുന്നു യൂട്യൂബ്. 2019 ല്‍ യൂട്യൂബ് നേടിയ പരസ്യ വരുമാനം 15.15 ബില്യണ്‍ ഡോളര്‍ ആണെന്ന കണക്ക് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് പ്രസിദ്ധീകരിച്ചു.കഴിഞ്ഞ വര്‍ഷം ഇത് 11.16 ബില്യണ്‍ ഡോളറായിരുന്നു. 36 ശതമാനമാണ് വര്‍ധന. 8.15 ബില്ല്യണ്‍ ആയിരുന്നു 2017 ലേത്.

മൊത്ത വരുമാനത്തില്‍ വലിയ മുന്നേറ്റമാണ് ഗൂഗിളിന്റേതെന്ന് ആല്‍ഫബെറ്റിന്റെയും ഗൂഗിളിന്റെയും സിഎഫ്ഒ ആയ റൂത്ത് പോറാത്ത് പറഞ്ഞു.നാലാം പാദത്തില്‍ 46.08 ബില്യണ്‍ ഡോളര്‍ വരുമാനം ആല്‍ഫബെറ്റ് റിപ്പോര്‍ട്ട് ചെയ്തു. വാള്‍സ്ട്രീറ്റ് മുന്‍കൂട്ടി കണക്കാക്കിയത് 46.9 ബില്യണ്‍ ഡോളറായിരുന്നു.

കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവന ഗ്രൂപ്പായ ഗൂഗിള്‍ ക്ലൗഡിന് നാലാം പാദത്തില്‍ 2.61 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ട്. 2019 ലെ മൊത്ത വരുമാനം 8.92 ബില്യണ്‍ ഡോളറാണ്, 53% വര്‍ദ്ധനവോടെ. ഗൂഗിള്‍ സേര്‍ച്ച് വരുമാനം 16.6 ശതമാനം ഉയര്‍ന്ന് 27.19 ബില്യണ്‍ ഡോളറിലെത്തി. വളരെ മികച്ച നേട്ടങ്ങളാണിവയെന്ന് ഗൂഗിള്‍ സിഇഒയെന്ന നിലയില്‍ അടുത്തിടെ ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട സുന്ദര്‍ പിച്ചൈ പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുതിയ പരസ്യ നയം യൂട്യൂബ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.സാങ്കേതികമായി കൃത്രിമം കാണിച്ചതും തെറ്റിദ്ധരിപ്പിക്കുന്നതമായ വ്യാജ പരസ്യങ്ങള്‍ ാെഴിവാക്കുമെന്നാണ് വീഡിയോ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News