വാട്‌സാപ്പില്‍ ഇനി ആനിമേറ്റഡ് അവതാര്‍ വീഡിയോ, ഒപ്പം ഈ പുത്തന്‍ ഫീച്ചേഴ്‌സും
മെസേജുകള്‍ ഓട്ടോ ഡിലീറ്റ് ചെയ്യുന്നതിലും പുതിയ അപ്‌ഡേഷന്‍
വോയ്‌സ് മെസേജുകള്‍ പോസ് ചെയ്യാനും അത് നിലനിര്‍ത്തിക്കൊണ്ട് മറ്റൊരു ചാറ്റ് വിന്‍ഡോ തുറക്കാനുമൊക്കെയുള്ള അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ അപ്‌ഡേറ്റുകളുമായി വാട്‌സാപ്പ്. ബോള്‍ഡ്, ഇറ്റാലിക്, സ്‌ട്രൈക്ക് ത്രൂ എന്നിങ്ങനെ അയയ്ക്കുന്ന ടെക്‌സ്റ്റ് മെസേജുകള്‍ സെലക്ട് ചെയ്ത് കൂടുതല്‍ ഡിസൈനുകളും ഷോര്‍ട്ട് കട്ടുകളും അടങ്ങുന്ന ഫോര്‍മാറ്റ് ഉടന്‍ വന്നേക്കുമെന്നാണ് ടെക് ലോകത്തെ വാര്‍ത്തകള്‍.
യുവാക്കളെ ആകര്‍ഷിക്കാന്‍ ഫെയ്‌സ്ബുക്ക് നേരത്തെ അവതരിപ്പിച്ചിരുന്ന ആനിമേറ്റഡ് അവതാര്‍ പ്രൊഫൈല്‍ ഫീച്ചര്‍ വാട്‌സാപ്പിലും അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് വാട്‌സാപ്പ് വീഡിയോ കോളിലും ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഡിലീറ്റ് ഓപ്ഷനും പുതുക്കുന്നു
മുൻപ്,അയച്ച മെസേജുകള്‍ ഡിലീറ്റ് ഓള്‍ ചെയ്യണമെങ്കില്‍ ഒരു മണിക്കൂര്‍ 8 മിനിട്ട് വരെയായിരുന്നു ആ ഓപ്ഷന്‍ വര്‍ക്ക് ചെയ്തിരുന്ന പരമാവധി സമയം. എന്നാല്‍ പുതുക്കുമ്പോള്‍ അത് രണ്ട് ദിവസവും 12 മണിക്കൂറും അഥവാ രണ്ടര ദിവസമായി കൂടുമെന്നാണ് അറിയുന്നത്.
അതായത് നിങ്ങള്‍ക്ക് ഒരു മേസേജോ മീഡിയയോ അയച്ചതിനു ശേഷം അത് റിമൂവ്(Delete) ചെയ്യണമെങ്കില്‍ രണ്ടര ദിവസം വരെ സമയം ലഭിക്കും.
ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഗ്രൂപ്പില്‍ എത്തുന്ന ഏത് മെസേജുകളും ഡിലീറ്റ് ചെയ്യണമെങ്കില്‍ അതിനുള്ള ഓപ്ഷനും വന്നേക്കുമെന്നാണ് വാര്‍ത്ത.
WABetalInfo ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്.