ആപ്പിള്‍ ഹോംപാഡും ഇന്ത്യയിലേക്ക്; ഇനി സ്മാര്‍ട്ട് സ്പീക്കറുകളുടെ പോരാട്ടം

Update: 2020-01-30 08:57 GMT

ആമസോണ്‍ ഇക്കോയോടും ഗൂഗിള്‍ ഹോമിനോടുമൊക്കെ പോരാടാന്‍ ഇനി ആപ്പിളും. ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കറായ ഹോംപോഡ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നു. 19,900 രൂപയാണ് ഇന്ത്യയിലെ വില.

ഇതില്‍ ആപ്പിള്‍ മ്യൂസിക് സ്ട്രീം ചെയ്യാനാകും. ഐഫോണ്‍, ഐപാഡ് തുടങ്ങിയയുമായി മാത്രം ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു എന്നതിനാല്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. അതും ആപ്പിളിന്റെ പുതിയ മോഡലുകളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ആപ്പിളിന്റെ ഈ സ്മാര്‍ട്ട് സ്പീക്കര്‍ രാജ്യാന്തരതലത്തില്‍ തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമേ വില്‍ക്കുന്നുള്ളു. സ്മാര്‍ട്ട് സ്പീക്കറുകളുടെ ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ മുന്നില്‍കണ്ടിട്ടാകണം ഇപ്പോഴിത് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്. ഇക്കോയേയും ഗൂഗിള്‍ ഹോമിനെയും അപേക്ഷിച്ച് വില കൂടുതലാണെങ്കിലും രാജ്യാന്തരവിപണികളില്‍ വില്‍ക്കുന്ന ഹോംപാഡ് വകഭേദങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയിലാണ് ആപ്പിള്‍ ഇന്ത്യയില്‍ വില്‍ക്കാനൊരുങ്ങുന്നത്.

ആപ്പിളിന്റെ A8 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് അസിസ്റ്റന്റ് സിരിയാണ് ഇതിലുള്ളത്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക, ആപ്പിള്‍ ഹോം കിറ്റ് വഴി സ്മാര്‍ട്ട് ഉപകരണങ്ങള്‍ നിയന്ത്രിക്കുക, പാട്ട് കേള്‍ക്കുക തുടങ്ങിയവയൊക്കെ ഹോംപോഡില്‍ സാധ്യമാകും.

സ്‌പെയ്‌സ് ഗ്രേ, വെള്ള നിറങ്ങളില്‍ ലഭ്യമാകും. 6.8 ഇഞ്ചാണ് ഇതിന്റെ വലുപ്പം. ശബ്ദത്തിന്റെ വ്യക്തത മറ്റ് സ്മാര്‍ട്ട് സ്പീക്കറുകളെ അപേക്ഷിച്ച് വിപണിയില്‍ മുന്നേറ്റം നടത്താന്‍ ഹോംപോഡിനെ സഹായിച്ചേക്കും. വൂഫറും ആംപ്ലിഫയറും ഏഴ് ട്വീറ്ററുകളും ആറ് മൈക്രോഫോണുകളും അടങ്ങുന്നതാണ് ഹോംപോഡ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News