ഐഫോണ്‍ 12 എത്തി; 5 ജി തംരംഗം ഇനി ആപ്പിളിലും

Update: 2020-10-14 06:52 GMT

ആപ്പിള്‍ പുതിയ ഐഫോണ്‍ മോഡല്‍ പുറത്തിറക്കി. ആപ്പിളിന്റെ ആദ്യ 5G മൊബൈല്‍ ഫോണ്‍ ആണിത്. ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് വകഭേദങ്ങളാണ് ഐഫോണ്‍ 12 സീരീസില്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 30 മുതല്‍ പുതിയ ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഫൈവ് ജി അല്‍ട്ര വൈഡ് ബാന്‍ഡില്‍ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോണ്‍ 12 നെ നേരത്തേയുള്ള ഐഫോണ്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ടെലികോം കമ്പനിയായ വെരിസോണുമായി ചേര്‍ന്നാണ് ഐഫോണ്‍ 12 ല്‍ 5ജി സാങ്കേതിക വിദ്യ എത്തിക്കുന്നത്. ഇതുവഴി സെക്കന്റില്‍ 4ജിബിപിഎസ് ഡൗണ്‍ലോഡ് വേഗതയും 200എംബിപിഎസ് അപ് ലോഡ് വേഗതയും ആര്‍ജിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മുന്‍മോഡലുകളേക്കാള്‍ നേര്‍ത്തതും വളരെ കനം കുറഞ്ഞതും ചെറുതുമാണ് ഐഫോണ്‍ 12 സീരീസ്. ഒഎല്‍ഇഡി ഡിസ്‌പ്ലേയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്ന സെറാമിക് ഷീല്‍ഡാണ് ഐഫോണിലുള്ളത്. താഴെ വീഴുമ്പോള്‍ പോലും ഇത് ഫോണിന് ശക്തമായ സംരക്ഷണം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാര്‍ജിങ് അഡാപ്ടറും ഹെഡ്‌ഫോണും ഒഴിവാക്കിയാണ് പുതിയ മോഡല്‍ എത്തുന്നത്. പരമാവധി പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പുതിയ നടപടി.

ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി എന്നിവ 64 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ ലഭ്യമാണ്. ബ്ലൂ, ബ്ലാക്ക്, വൈറ്റ്, പ്രോഡക്ട്(റെഡ്) നിറങ്ങളില്‍ ലഭ്യമാകുന്ന ഇവയുടെ വില യഥാക്രമം 79,900 രൂപ, 69,900 രൂപ എന്നിങ്ങനെയാണ്. ആപ്പിളിന്റെ ഏറ്റവും പുതിയ എ14 ചിപ്പ് ആണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മുന്‍ തലമുറ ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 60 ശതമാനം വേഗമുള്ള ഗ്രാഫിക്‌സ് ഇത് വാഗ്ദാനം ചെയ്യുന്നു.

12 എംപി അള്‍ട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഐഫോണ്‍ 12 ലുള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നത്. നൈറ്റ് മോഡും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഐഫോണ്‍ 12 മോഡലുകളിലും ഫ്രണ്ട്, റിയര്‍ ക്യാമറകളില്‍ നൈറ്റ് മോഡ് ഫീച്ചറുകളുണ്ട്.

സര്‍ജിക്കല്‍-ഗ്രേഡ് സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബാന്റും ബാക്ക് ഗ്ലാസും ഉള്‍പ്പെടുന്ന രൂപകല്‍പനയാണ് ഐഫോണ്‍ 12 പ്രോ യെ ആകര്‍ഷകമാക്കുന്നത്. 6.1 ഇഞ്ച് ഡിസ്പ്ലേയാണ് ഐഫോണ്‍ 12 പ്രോയ്ക്ക്. ഐഫോണ്‍ 12 പ്രോ മാക്സിന് 6.5 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആണ്.

ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക്ക് ബ്ലൂ നിറങ്ങളാണ് ഇതിനുള്ളത്. വില യഥാക്രമം 1,19,900 രൂപ, 1,29,900 രൂപ. ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവ 128 ജിബി, 286 ജിബി, 512 ഡിജി മോഡലുകള്‍ ലഭ്യമാകും.

ഐഫോണിനെ കൂടാതെ സ്മാര്‍ട് സ്പീക്കറിന്റെ പുതിയ പതിപ്പായ പുതിയ ഹോംപോഡ് മിനിയും ആപ്പിള്‍ പുറത്തിറക്കി. 9900 രൂപയാണ് ഇതിന്റെ വില. കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ ലഭ്യമാണ്.

ഐഫോണ്‍ 12 സീരീസിന്റെ ഇന്ത്യയിലെ വില

ഐഫോണ്‍ 12 മിനി 64 ജിബി Rs. 69,900

ഐഫോണ്‍ 12 മിനി 128 ജിബി Rs. 74,900

ഐഫോണ്‍ 12 മിനി 256 ജിബി Rs. 84,900

ഐഫോണ്‍ 12 64 ജിബി Rs. 79,900

ഐഫോണ്‍ 12 128 ജിബി Rs. 84,900

ഐഫോണ്‍ 12 256 ജിബി Rs. 94,900

ഐഫോണ്‍ 12 പ്രോ 128 ജിബി Rs. 1,19,900

ഐഫോണ്‍ 12 പ്രോ 256 ജിബി Rs. 1,29,900

ഐഫോണ്‍ 12 പ്രോ 512 ജിബി Rs. 1,49,900

ഐഫോണ്‍ 12 പ്രോ മാക്‌സ് 128 ജിബി Rs. 1,29,900

ഐഫോണ്‍ 12 പ്രോ മാക്‌സ് 256 ജിബി Rs. 1,39,900

ഐഫോണ്‍ 12 പ്രോ മാക്‌സ് 512 ജിബി Rs. 1,59,900

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News