ലാപ്ടോപ്പുകളെ കടത്തിവെട്ടാൻ ഐപാഡ് പ്രോ, ടച്ച് കോൺട്രോളുമായി ആപ്പിള്‍ പെന്‍സില്‍ പിന്നെ...

Update: 2018-10-31 10:43 GMT

നാല് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി ആപ്പിൾ. ഇതുവരെ പുറത്തിറക്കിയ ഐപാഡുകളിൽ വച്ച് ഏറ്റവും കൂടുതൽ ശേഷിയുള്ള ഐപാഡ് പ്രോ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത്.

ഒക്ടോബർ 30 ന് ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിന്‍ അക്കാഡമിയില്‍ നടന്ന ചടങ്ങിലാണ് ഇവ അവതരിപ്പിച്ചത്.

ഐപാഡ് പ്രോ

താഴ്ന്ന ശ്രേണിയിലുള്ള ലാപ്ടോപ്പുകളേക്കാൾ പ്രവർത്തന ശേഷിയുള്ളവ എന്ന് കമ്പനി അവകാശപ്പെടുന്നവയാണ് ഐപാഡ് പ്രോ. 11 ഇഞ്ച്, 12.9 ഇഞ്ച് വീതമുള്ള രണ്ടു മോഡലുകളാണ് ഇന്നലെ പുറത്തിറക്കിയത്.

സവിശേഷതകൾ

  • A12X ബയോണിക് പ്രൊസസര്‍
  • മുൻഗാമിയെക്കാളും 1,000 മടങ്ങ് വേഗത്തിലുള്ള ഗ്രാഫിക് പെർഫോമൻസ്
  • യുഎസ്ബി-സി കണക്റ്റിവിറ്റി ഉണ്ട്. ഐപാഡ് ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാൻ ഇത് സഹായിക്കും
  • ഫെയ്‌സ്‌ഐഡി (പോര്‍ട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കെയ്പ് മോഡ്)
  • ക്യാമറ: ആനിമോജി, മെമോജി, ഗ്രൂപ് ഫെയ്‌സ്‌ടൈം
  • ഹോം ബട്ടണ്‍ ഇല്ല
  • ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ന്യൂറല്‍ എൻജിൻ (സെക്കൻഡിൽ അഞ്ച് ലക്ഷം കോടി ഓപ്പറേഷൻസ്)
  • 7-കോര്‍ GPU, 8-കോര്‍ CPU, 1 ടിബി സ്റ്റോറേജ്
  • സ്ക്രീൻ: 2388x1668 പിക്‌സല്‍ റെസലൂഷനുള്ള റെറ്റിനാ ഡിസ്‌പ്ലെ
  • f/1.8 അപേര്‍ച്ചറുള്ള 12 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയാണുള്ളത്. 7 മെഗാ പിക്‌സല്‍ ട്രൂഡെപ്ത് ക്യാമറ മുന്നിൽ.
  • പത്തു മണിക്കൂര്‍ വരെ ചാർജ് നിൽക്കുന്ന ബാറ്ററി (വെബ് ബ്രൗസിങ്)

ആപ്പിള്‍ പെന്‍സില്‍

ഐപാഡിനോട് കാന്തികമായി ഒട്ടിപ്പിടിക്കാൻ കഴിയുന്നതാണ് ആപ്പിള്‍ പെന്‍സില്‍. ഐപാഡുമായി സ്വയമേ പെയർ ചെയ്യും. സ്പർശം കൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന സംവിധാനവും ഇതിനുണ്ട്. ബ്രഷുകള്‍ മാറ്റുന്നതിനും ഇറേസര്‍ തെരഞ്ഞെടുക്കുന്നതിനും പെന്‍സിലില്‍ ഡബിള്‍ ടാപ്പ് ചെയ്താല്‍ മതി. കൈകളുടെ മര്‍ദം ഉപയോഗിച്ച് വരയുടെ കട്ടികൂട്ടാനും ഷേഡിങ് ചെയ്യാനുമെല്ലാം സാധിക്കും.

മാക്ബുക്ക് എയര്‍ 2018

നീണ്ട ഇടവേളക്കുശേഷം എത്തുന്ന മാക്ബുക്ക് എയറിന്റെ പുതുമോഡലാണ് ഇത്. റെറ്റിന ഡിസ്‌പ്ലെ, 50 ശതമാനം കുറവ് ബെസെൽ, അപ്ഡേറ്റഡ് കീബോർഡ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

  • ടച്ച് ഐഡി, എട്ടാം തലമുറയിലെ ഇന്റല്‍ പ്രൊസസര്‍, 8ജിബി അല്ലെങ്കില്‍ 16ജിബി റാം, 1.5ടിബി SSD സ്റ്റോറേജ്
  • 13.3-ഇഞ്ച് ബാക്‌ലിറ്റ് എല്‍ഇഡി ഡിസ്‌പ്ലെ
  • ഐപിഎസ് പാനൽ (2560x1200 റെസലൂഷൻ)
  • പൂര്‍ണ്ണമായും റീസൈക്കിൾ ചെയ്ത അലുമിനിയം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

മാക് മിനി

ആപ്പിളില്‍ നിന്നുള്ള പുതിയ ഡെസ്‌ക് ടോപ്പ് ആണിത്. രണ്ട് പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 4-കോറും, 6-കോറുമുള്ളവ.

  • 8ജിബി, 16ജിബി, 32ജിബി, 64ജിബി റാം സപ്പോര്‍ട്ട്. 4-കോറുള്ള മോഡലിന്റെ ബേസ് വേരിയന്റിന് 128ജിബി SSD യാണ്.
  • 6-കോറുള്ള മോഡലിന്റെ ബേസ് വേരിയന്റിന് 256ജിബി സംഭരണ ശേഷിയുമാണ്. ഇവ 2ടിബി വരെ കൂട്ടാം.
  • അൾട്രാ ഹൈ ഡെഫിനിഷൻ ഗ്രാഫിക്‌സ് 630, മൂന്നു ഡിസ്‌പ്ലെകള്‍ക്കു വരെയുള്ള സപ്പോര്‍ട്ട് തുടങ്ങിയവ.

പുതിയ ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലെ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar News