വിപണി പിടിച്ചടക്കുമോ ഐഫോണ്‍ 11?

Update: 2019-09-12 07:36 GMT

അങ്ങനെ സെപ്റ്റംബര്‍ 11ന് ഐഫോണ്‍ 11 വിപണിയില്‍ അവതരിപ്പിച്ചു. മല്‍സരം കൊടുമ്പിരി കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്താന്‍ പുതിയ ഐഫോണിന് ആകുമോ? വില താഴ്ത്തി എതിരാളികളുടെ വിപണി പിടിക്കാനുള്ള തന്ത്രമാണ് ആപ്പിള്‍ ഇപ്പോള്‍ പയറ്റുന്നത്. മറ്റ് ബ്രാന്‍ഡുകള്‍ വാങ്ങുന്ന ഉപഭോക്താക്കളെ അപ്‌ഗ്രേഡ് ചെയ്ത് ഐഫോണിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ മോഡലിന് കഴിഞ്ഞേക്കും. ഇത്തരത്തില്‍ പുതുതായി ലഭിക്കുന്ന ഉപഭോക്താക്കളില്‍ ഒരുവിഭാഗം ആപ്പിളിന്‍െ ഐപാഡ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സാധ്യത കൂടുതലുമാണ്. 

64,900 രൂപ മുതലാണ് ഐഫോണിന്റെ ഇന്ത്യയിലെ വില. ആപ്പിള്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സിഇഒ ടിം കുക്ക് ആണ് മൂന്ന് വേരിയന്റുകളിലുള്ള പുതിയ ഫോണുകളും മറ്റ് ഉല്‍പ്പന്നങ്ങളും വിപണിയില്‍ അവതരിപ്പിച്ചത്. ഐഫോണ്‍ 11ന്റെ 64 ജിബി വേരിയന്റിന് 64,000 രൂപയും പ്രോയ്ക്ക് 99,000 രൂപയും മാക്‌സിന് 109900 രൂപയുമാണ് വില. ഐഫോണുകള്‍ക്കൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 5ഉം ഏഴാം തലമുറ ഐപാഡും അവതരിപ്പിച്ചു. സെപ്റ്റംബര്‍ 27 മുതല്‍ ഇവ ലഭ്യമായിത്തുടങ്ങും. 

ഫീച്ചറുകളിലും ഐഫോണ്‍ 11 മുന്നില്‍ തന്നെ. കാമറയാണ് ഇതിന്റെ പ്രധാന സവിശേഷത. ഐഫോണ്‍ 11ന്റെ പിന്നില്‍ 12 മെഗാപിക്‌സല്‍ വീതമുള്ള ഇരട്ട കാമറയും പ്രോ, മാക്‌സ് എന്നീ മോഡലുകളില്‍ മൂന്ന് കാമറകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ലഭിക്കുന്ന വൈഡ് ആംഗിള്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് കാമറ 12 എം.പിയാണ്. ഒരു പ്രൊഫഷണല്‍ കാമറയോട് കിടപിടിക്കുമെന്ന് ചുരുക്കം. 

പുതിയ മൂന്ന് മോഡലുകളിലും നാല് ജിബി റാമും എ13 ബയോണിക് പ്രോസസറുമാണുള്ളത്. ഐഒഎസ് 13 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇവയില്‍. ഐഫോണ്‍ 11ന്റെ സ്‌ക്രീന്‍ വലുപ്പം 6.1 ഇഞ്ചാണ്. പ്രോയ്ക്ക് 5.8 ഇഞ്ചും പ്രോമാക്‌സിന് 6.5 ഇഞ്ചും സ്‌ക്രീന്‍ വലുപ്പമാണുള്ളത്. പ്രോയും പ്രോമാക്‌സും സൂപ്പര്‍ റെറ്റിന XDR ഒഎല്‍ഇഡി ഡിസ്‌പ്ലേയോട് കൂടിയാണ് വരുന്നത്.

https://www.youtube.com/watch?v=-rAeqN-Q7x4

Similar News