ഐഫോണ്‍ വഴി കാര്‍ തുറക്കാം, കിടിലന്‍ സാങ്കേതികവിദ്യയുമായി ആപ്പിള്‍

Update: 2020-06-24 07:47 GMT

ഇനി കാര്‍ തുറക്കാന്‍ കീയും വേണ്ട റിമോട്ടും മതി. ഐഫോണ്‍ വഴി കാര്‍ അണ്‍ലോക്ക് ചെയ്യാം. വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഈ പുതിയ ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിച്ചത്. പുതിയതായി അവതരിപ്പിച്ച ഐഒസ് 14ന്റെ ഭാഗമാണ് ഈ ഫീച്ചര്‍.

ഈ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കാര്‍ പുതിയ 2021 ബിഎംഡബ്ല്യൂ 5 സീരീസായിരുന്നു. അടുത്ത മാസം ആയിരിക്കും ഈ മോഡല്‍ വിപണിയിലിറങ്ങുന്നത്. എന്‍എഫ്‌സി അഥവാ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഒരിക്കല്‍ നിങ്ങള്‍ ഐഫോണോ ആപ്പിള്‍ വാച്ചോ വഴി കാറുമായി ഒരിക്കല്‍ നിങ്ങള്‍ പെയര്‍ ചെയ്തുകഴിഞ്ഞാല്‍ ആപ്പിള്‍ ഉപകരണവുമായി കാറിന്റെയടുത്ത് നിന്നാല്‍ മതി. ഉദാഹരണത്തിന് ഡോര്‍ ഹാന്‍ഡിലിന്റെയടുത്ത് വരുക. ഫേസ് ഐഡി വഴിയോ ടച്ച് ഐഡി വഴിയോ ഒതന്റിക്കേറ്റ് ചെയ്യുക. ഇത് ബുദ്ധിമുട്ടാണെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ വേണ്ടെന്നുവെച്ച് എക്‌സ്പ്രസ് മോഡ് സെറ്റ് ചെയ്യാം. അപ്പോള്‍ എളുപ്പത്തില്‍ അണ്‍ലോക്ക് ചെയ്യാനാകും. ഇനി മറ്റുള്ളവര്‍ക്ക് കാര്‍ അണ്‍ലോക്ക് ചെയ്യണമെങ്കില്‍ ഐ മെസേജ് ഷെയര്‍ ചെയ്ത് അത് സാധ്യമാക്കാം.

ഈ ഫീച്ചര്‍ ഐഒഎസ് 13ഉം സപ്പോര്‍ട്ട് ചെയ്യുമെന്ന് ആപ്പിള്‍ പറയുന്നു.

ചില കാറുകള്‍ ഇതേ രീതിയില്‍ ഡിജിറ്റല്‍ കീ സംവിധാനം തരുന്നുണ്ടെങ്കിലും അതിന് പ്രത്യേകം ആപ്പുകള്‍ വേണമായിരുന്നു. ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി നേരിട്ട് ബന്ധമില്ലായിരുന്നു. ആപ്പിളിന്റെ ഈ സംവിധാനം വഴി ഒന്നിലധികം കാറുകളുടെ ഡിജിറ്റല്‍ കീ ഒരിടത്ത് ലഭ്യമാകും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News