ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ഈ വര്‍ഷം തുടങ്ങും:ആപ്പിള്‍

Update: 2020-02-28 09:56 GMT

ഐഫോണുകളുടെയും ഐമാക് കമ്പ്യൂട്ടറുകളുടെയും നിര്‍മാതാക്കളായ ആപ്പിള്‍ ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ തുറക്കും. ഉപഭോക്താക്കള്‍ക്കു നേരിട്ട് ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള്‍ അടുത്ത വര്‍ഷം രാജ്യത്ത് തുറക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് പറഞ്ഞു.

ഇതിനാവശ്യമായ അംഗീകാരം നേടാന്‍ സര്‍ക്കാരുമായി ആപ്പിള്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുക്ക് പറഞ്ഞു. അംഗീകാരം ഉടന്‍ ലഭിക്കുമെന്ന് കാലിഫോര്‍ണിയയില്‍ നടന്ന ഓഹരിയുടമകളുടെ യോഗത്തില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയില്‍ ആദ്യമായി തുടങ്ങുന്ന ഔട്ട്ലെറ്റ് മുംബൈയിലായിരിക്കും എന്നാണ് സൂചന. ഇന്ത്യയില്‍ റീട്ടെയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള താല്പര്യം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തന്നെ ആപ്പിള്‍ പ്രകടിപ്പിച്ചിരുന്നു.

ഒക്ടോബര്‍-ഡിസംബര്‍

കാലയളവില്‍ ആപ്പിളിന്റെ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ ഇരട്ടി

വില്‍പ്പനയാണ്് രേഖപ്പെടുത്തിയതെന്ന് കുക്ക് അറിയിച്ചു. ലോകമെമ്പാടുമുള്ള

ഐഫോണ്‍ വില്‍പ്പനയില്‍ നിന്ന് മൊത്തം 56 ബില്യണ്‍ ഡോളര്‍ (ഏകദേശം 4,01,300

കോടി രൂപ) ഇക്കാലയളവില്‍ കമ്പനി നേടി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News