ഹൃദയമിടിപ്പ് കുറഞ്ഞ വിവരം നല്‍കി; 48 കാരന്റെ ജീവന്‍ രക്ഷിച്ച് ആപ്പിള്‍ വാച്ച്

Update: 2019-07-25 10:09 GMT

പുത്തന്‍ സാങ്കേതിക വിദ്യകളാല്‍ മനുഷ്യര്‍ ആപത്തുകളില്‍ നിന്നും രക്ഷ നേടുന്നത് എന്നും വാര്‍ത്തയാണ്, ഇന്നിതാ ഹൃദയമിടിപ്പ് കുറഞ്ഞ ഒരു 48 കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച് സഹായിച്ചു എന്നതാണ് പുതിയ വാര്‍ത്ത.

ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ബ്രാഡ്ഫീല്‍ഡില്‍, എസെക്‌സ് എന്നയിടത്ത് താമസിക്കുന്ന പോള്‍ ഹട്ടന് ആപ്പിള്‍ വാച്ചില്‍ നിന്നും ഒരു മുന്നറിയിപ്പ് ലഭിച്ചു, ഹൃദയമിടിപ്പ് നിരന്തരം 40 ബിപിഎമ്മില്‍ താഴുന്നു എന്നതായിരുന്നു ആ മുന്നറിയിപ്പ്, സാധാരണ ഹൃദയമിടിപ്പ് അളവ് എന്നത് 60 ബിപിഎം മുതല്‍ 100 ബിപിഎം വരെയാണ്.

ഉടന്‍ തന്നെ അടുത്തുള്ള എമര്‍ജന്‍സി ക്ലിനിക് അദ്ദേഹം സന്ദര്‍ശിച്ചു, അവിടെ ഈ വ്യക്തിയുടെ ഹൃദയമിടിപ്പ് കുറവാണെന്ന് കണ്ടെത്തി.

കഫീനിന്റെ ഉപയോഗം ഏറിയതിനാലാണ് ഇത് സംഭവിച്ചതെന്നായിരുന്നു നിഗമനം. ഉടന്‍ തന്നെ വിദഗ്ധ പരിശോധനയ്ക്ക് സമീപിച്ചപ്പോള്‍ വെന്‍ട്രിക്കുലാര്‍ ബിഗെമിനി എന്ന രോഗമാണെന്ന് കണ്ടെത്തി.

ഹൃദയം ക്രമരഹിതമായി അടിക്കുകയും രക്തം ഫലപ്രദമായി പമ്പ് ചെയ്യാന്‍ പറ്റാതെ വരുന്നതുമാണ് ഈ രോഗം. താമസിയാതെ, ഹട്ടന് കാര്‍ഡിയാക് അബ്‌ളേഷന്‍ എന്ന മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. അങ്ങനെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

Similar News