1999 രൂപ വാര്‍ഷിക പ്ലാന്‍ പരിഷ്‌കരിച്ച് ബിഎസ്എന്‍എല്‍

Update: 2020-02-05 12:46 GMT

ബിഎസ്എന്‍എല്‍ 1999 രൂപയുടെ ജനപ്രിയ പ്രീപെയ്ഡ്

വാര്‍ഷിക പ്ലാന്‍ പരിഷ്‌കരിച്ചു. 3 ജിബി പ്രതിദിന ഡാറ്റ, ബിഎസ്എന്‍എല്‍

ടിവി സബ്സ്‌ക്രിപ്ഷന്‍, പ്രതിദിനം 250 മിനിറ്റ് വോയ്സ് കോളിംഗ് എന്നിവ 365

ദിവസത്തേക്ക് ഏതൊരു നെറ്റ്വര്‍ക്കിലേക്കും നല്‍കുന്നു ഇതിലൂടെ.പ്ലാനിന്

ഇപ്പോള്‍ 71 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കുന്നു.

2020 ഫെബ്രുവരി 15 ന് മുമ്പ് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാകും 71 ദിവസത്തെ അധിക വാലിഡിറ്റി ആനുകൂല്യം. 1699 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു.

പ്രതിദിനം 2 ജിബി ഡാറ്റ, എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പ്രതിദിനം 250 മിനിറ്റ് വോയ്സ് കോളിംഗ് സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിലുണ്ട്. മാത്രമല്ല ഒരു വര്‍ഷത്തേക്ക് ബിഎസ്എന്‍എല്‍ ടിവി, ബിഎസ്എന്‍എല്‍ ട്യൂണ്‍സ് എന്നിവയിലേക്ക് സൗജന്യ സബ്സ്‌ക്രിപ്ഷനും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News