ചാറ്റ് ജി.പി.ടിയുടെ പുതിയ പതിപ്പെത്തി; സംഭവം കളറാണ്, കൂടുതൽ വേഗം, മനുഷ്യന് സമാനം!

സൗജന്യമായാണ് ചാറ്റ് ജി.പി.ടി 4.O ഇറക്കിയിരിക്കുന്നത്

Update:2024-05-14 17:31 IST

ഓപ്പണ്‍ എ.ഐ ചാറ്റ് ജി.പി.ടിയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ജി.പി.ടി 4.O എന്ന പുതിയ പതിപ്പ് വരിക്കാരല്ലാത്തവര്‍ക്കും ലഭിക്കും. നിലവിലുള്ള ചാറ്റ് ജി.പി.ടി മോഡലിനെ അപേക്ഷിച്ച് വളരെ വേഗമേറിയതും മനുഷ്യന് സമാനമായ സംഭാഷണങ്ങള്‍ നടത്താന്‍ കഴിവുള്ളതുമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

വായിക്കാനും ചിത്രങ്ങളെ കുറിച്ച സംസാരിക്കാനും ഭാഷകള്‍ മൊഴിമാറ്റാനും വിഷ്വലുകളില്‍ നിന്ന് വികാരങ്ങള്‍ മനസിലാക്കാനുമൊക്കെ പറ്റുന്ന ഈ എ.ഐ മോഡലിന്  മെമ്മറി ഉപയോഗിച്ച്‌  മുന്‍കാല പ്രോംപ്റ്റുകള്‍ ഓര്‍മിച്ചെടുക്കാനുമാകും.
ശബ്ദത്തിലൂടെയും സംവദിക്കാം 
വളരെ വേഗത്തിലാണ് ഇത് ഉത്തരങ്ങള്‍ നല്‍കുക. ജി.പി.ടി 4.O യുടെ ലൈവ് ഡെമോയില്‍ കണക്കിന്റെ ഒരു ചോദ്യം വളരെ സിംപിളായി സോള്‍വ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. ഉത്തരം തരുന്നതിനു പകരം വളരെ വ്യക്തമായി ഓരോ സ്‌റ്റെപ്പും എഴുതികാണിക്കും. 50ലധികം ഭാഷകള്‍ ചാറ്റ് ജി.പി.ടി 4.O സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വോയ്സ് മോഡ് ഉപയോഗിച്ച് ശബ്ദസന്ദേശങ്ങളിലൂടെയും ജി.പി.ടി 4.Oയുമായി സംവദിക്കാം. ഏതാനും ആഴ്ചകള്‍ക്കുള്ളി ജി.പി.ടി 4.O മോഡല്‍ ലഭ്യമായി തുടങ്ങും.
യൂസേജിനും ഡിമാന്‍ഡിനും അനുസരിച്ച് ജി.പി.റ്റി 4.Oയില്‍ സൗജന്യമായി ഉപയോഗിക്കാവുന്ന മെസേജുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. പരിധി പിന്നിടുമ്പോള്‍ സംഭാഷണങ്ങള്‍ ജി.പി.ടി 3.5ലേക്ക് മാറും.
ഗൂഗ്ള്‍ അവരുടെ എ.ഐ ടൂളായ ജെമിനിയെ കുറിച്ച് പ്രഖ്യാനം നടത്തുന്നതിന് ഒരു ദിവസം മുമ്പെയാണ് ചാറ്റ് ജി.പി.ടിയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.
Tags:    

Similar News