മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍ എത്തി; 3ഡി സ്‌ക്രീന്‍, ഉഗ്രന്‍ പെര്‍ഫോമന്‍സ്, കിടിലന്‍ ലുക്കും

വിലയും ആകര്‍ഷകം, അഴകായി മൂന്ന് നിറഭേദങ്ങള്‍

Update:2024-05-17 11:38 IST

Image : www.motorola.com

ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ മോട്ടോറോളയുടെ പുതിയ താരമെത്തി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍-2 ചിപ്പ് കരുത്തേകുന്നതും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നതുമായ മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്‍ ആണ് കളത്തിലിറങ്ങിയത്.
ഭംഗിയുള്ള മൂന്ന് നിറഭേദങ്ങളോടെയാണ് പുത്തന്‍ ഫോണിന്റെ വരവ്. ഫോറസ്റ്റ് ബ്ലൂ, മാര്‍ഷ്മാലോ ബ്ലൂ, ഹോട്ട് പിങ്ക് എന്നിവയാണവ. ഇതില്‍ മാര്‍ഷ്മാലോ ബ്ലൂ, ഫോറസ്റ്റ് ബ്ലൂ എന്നിവയ്ക്കുള്ളത് പിന്നില്‍ വീഗന്‍ ലെതര്‍ കവറാണ്.
വിലയും ഡിസ്‌കൗണ്ടും
8ജിബി റാമും ഒപ്പം 128ജിബി സ്റ്റോറേജുമുള്ള പതിപ്പും 12ജിബി റാമും 256ജിബി സ്റ്റോ
റേ
ജുമുള്ള പതിപ്പുമാണ് മോട്ടോറോള എഡ്ജ് 50 ഫ്യൂഷനുള്ളത്. 8ജിബി പതിപ്പിന് വില 22,999 രൂപ. 12 ജിബി പതിപ്പിന് 24,999 രൂപയും. മേയ് 22 മുതല്‍ ഈ 5ജി ഫോണ്‍ ഫ്ളിപ്കാർട്ടിൽ നിന്ന് വാങ്ങാം. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്കും ഇ.എം.ഐ സൗകര്യം പ്രയോജനപ്പെടുത്തുന്നവര്‍ക്കും 2,000 രൂപ ഡിസ്‌കൗണ്ട് കിട്ടും.
ഡിസ്‌പ്ലേയും ബാറ്ററിയും
144 ഹെട്‌സ് റീഫ്രഷ് റേറ്റോടെയും 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസോടെയുമുള്ള, 6.7 ഇഞ്ച് പോലെഡ് (pOLED) 3ഡി കര്‍വ്ഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന് ഗോറില്ല ഗ്ലാസ്-5 സുരക്ഷയും നല്‍കിയിരിക്കുന്നു.
സെക്യൂരിറ്റി ഫീച്ചറായി സ്‌ക്രീനില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് റീഡറുള്ളത്. ഫേസ് അണ്‍ലോക്ക് ഫീച്ചറുമുണ്ട്. 5,000 എം.എ.എച്ച് ആണ് ബാറ്ററിശേഷി. 68 വാട്ട്‌സ് ടര്‍ബോ പവര്‍ അതിവേഗ ചാര്‍ജിംഗ് സംവിധാനവുമുണ്ട്. ഡ്യുവല്‍-സിം ഫോണാണിത്.
ക്യാമറയും ഫീച്ചറുകളും
പിന്നിലെ പ്രധാന ക്യാമറ 50 എം.പിയാണ്. ഇതില്‍ ഓള്‍-പിക്‌സല്‍ ഫോക്കസ് ഫീച്ചറുണ്ടെന്നത് ശ്രദ്ധേയം. 13 എം.പിയോട് കൂടിയതാണ് ഒപ്പമുള്ള 120 ഡിഗ്രി അള്‍ട്ര വൈഡ്-ആംഗിള്‍ ക്യാമറ. മാക്രോ വിഷന്‍ ഫീച്ചറുമുണ്ട്. ഫുള്‍-എച്ച്.ഡി വീഡിയോ കാപ്ചറിംഗ് പ്രത്യേകതയാണ്.
ഡ്യുവല്‍ കാപ്ചര്‍, സ്ലോ മോഷന്‍, ടൈംലാപ്‌സ്, മാക്രോ, നൈറ്റ് വിഷന്‍, ടില്‍റ്റ്-ഷിഫ്റ്റ്, പനോരമ, അള്‍ട്ര-റെസൊല്യൂഷന്‍, സ്‌പോട്ട് കളര്‍ ഷൂട്ടിംഗ് മോഡുകളും മികവാണ്. 32 എം.പി ക്വാഡ് പിക്‌സല്‍ ക്യാമറയാണ് മുന്നിലുള്ളത്.
ഓപ്പറേറ്റിംഗ് സിസ്റ്റം
മോട്ടോറോളയുടെ സ്വന്തം ഹലോ യു.ഐയോട് ചേര്‍ന്ന് ആന്‍ഡ്രോയിഡ് 14 ഒ.എസാണ് ഫോണിലുള്ളതെങ്കിലും മൂന്നുവര്‍ഷത്തെ ഒ.എസ് അപ്‌ഡേറ്റും 4 വര്‍ഷത്തെ സെക്യൂരിറ്റി സിസ്റ്റം അപ്‌ഡേറ്റും മോട്ടോറോള വാഗ്ദാനം ചെയ്യുന്നുണ്ട്.
Tags:    

Similar News