കുറഞ്ഞ നിരക്കില്‍ 4 ജി ഡാറ്റ നല്‍കാന്‍ ബിഎസ്എന്‍എല്‍

Update: 2020-02-12 05:52 GMT

ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റ ലഭ്യമാക്കുന്ന 4 ജി പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍. 28 ദിവസത്തേക്ക് പ്രതിദിനം 10 ജി.ബി ഡാറ്റ ഉപയോഗിക്കുന്നതിനുള്ള 96 രൂപയുടെ പദ്ധതി ഉടനെ നടപ്പാകും. ഇതേ പദ്ധതി 236 രൂപ നിരക്കില്‍ 84 ദിവസ കാലാവധിയിലും ലഭിക്കും. പക്ഷേ കോളിംഗും എസ്എംഎസും ഉള്‍പ്പെടുന്നില്ല ഇതില്‍.

വൊഡാഫോണിന്റെ 70 ദിവസത്തേക്കുള്ള 499 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ഡാറ്റയും 100 എസ്എംഎസുമാണ് സൗജന്യമായി ലഭിക്കുന്നത്.

എയര്‍ടെലിന്റെ 249 രൂപയുടെ 28 ദിവസ പ്ലാനില്‍ 1.5 ജി.ബി പ്രതിദിനം സൗജന്യമായി ലഭിക്കും. പരിധിയില്ലാതെ വിളിക്കാം. 100 എസ്എംഎസ് സൗജന്യമാണ്. ജിയോയുടെ 84 ദിവസത്തെ സമാന പ്ലാന്‍ 555 രൂപയുടേതാണ്. പ്രതിദിനം 1.5 ജി.ബി ഡാറ്റയും 100 എസ്എംഎസും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് നിശ്ചിത മണിക്കൂര്‍ സംസാര സമയവും സൗജന്യം.

കൊല്‍ക്കത്തയിലെ വരിക്കാര്‍ക്കായി ബിഎസ്എന്‍എല്‍ അടുത്തിടെ പുറത്തിറക്കിയ 4 ജി പദ്ധതികളാണ് ദേശ വ്യാപകമാക്കുന്നത്. ഡാറ്റാ ഭ്രമമുള്ള ഉപഭോക്താക്കളെ മനസ്സില്‍ വെച്ചുകൊണ്ടാണ് പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും വോഡഫോണ്‍, എയര്‍ടെല്‍, ജിയോ പോലുള്ള മികച്ച ഇന്റര്‍നെറ്റ് വേഗത ബിഎസ്എന്‍എല്ലിന് ഇല്ലെന്നത് ഇതിനിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്.

ഡാറ്റയും കോളിംഗ് സൗകര്യവും വാഗ്ദാനം ചെയ്യുന്ന 4 ജി പ്ലാനും ബിഎസ്എന്‍എല്ലിനുണ്ട്. 251 രൂപ പ്ലാന്‍ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇത് 51 ദിവസത്തേക്ക് സാധുതയുള്ളതാണ്. ബിഎസ്എന്‍എല്‍ ഇപ്പോഴും എല്ലാ സര്‍ക്കിളുകളിലും 4 ജി സേവനങ്ങള്‍ പുറത്തിറക്കിയിട്ടില്ല. അതിനാല്‍ മുകളില്‍ ഈ പദ്ധതികള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമേ ലഭ്യമാകൂ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News