ഇത് കിടിലം; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇനി ആപ്പിൽ നിന്ന് ഫോൺ വിളിക്കാം 

Update: 2018-07-12 11:24 GMT

രാജ്യത്ത് ആദ്യമായി 'ഇന്റർനെറ്റ് ടെലിഫോണി' സേവനം ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഇതനുസരിച്ച് ബിഎസ്എൻഎലിന്റെ മൊബീൽ ആപ്പ്ളിക്കേഷനായ 'വിംഗ്‌സ്‌' ഉപയോഗിച്ച് രാജ്യത്തെ ഏത് നമ്പറിലേയ്ക്കും വിളിക്കാനാകും.

ഇതുവരെ ഒരു ആപ്പിൽ നിന്ന് കോൾ ചെയ്യണമെങ്കിൽ അതേ ആപ്പ് ഉപയോഗിക്കുന്ന ആളുകളെ മാത്രമേ വിളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ടെലിഫോൺ നമ്പറുകളിലേയ്ക്ക് വിളിക്കുക അസാധ്യമായിരുന്നു.

ബിഎസ്എൻഎലിന്റെയോ മറ്റേതെങ്കിലും സേവന ദാതാക്കളുടെയോ ഇന്റർനെറ്റ് സേവനം പ്രയോജനപ്പെടുത്തി ഈ ആപ്പ്ളിക്കേഷനിലൂടെ കോളുകൾ ചെയ്യാവുന്നതാണ്.

വോയ്‌സ്, വീഡിയോ കോളുകൾ ഇതിലൂടെ ലഭ്യമാണ്. സാധാരണ ഫോൺ വിളികൾക്ക് ബാധകമായ എല്ലാ ചട്ടങ്ങളും നിരക്കുകളും ഇതിനും ബാധകമായിരിക്കും. ഈ സേവനത്തിനുള്ള രജിസ്‌ട്രേഷൻ ഈയാഴ്ച തന്നെ ആരംഭിക്കും. സേവനം ജൂലൈ 25 മുതൽ ലഭ്യമാകും.

Similar News