ഇന്ത്യൻ വിപണിയിൽ ചൈനീസ് ഫോണുകളുടെ കുത്തൊഴുക്ക്

Update: 2019-08-01 05:43 GMT

ഇന്ത്യയില്‍ വില്‍ക്കുന്ന നൂറു സ്മാര്‍ട്ട്ഫോണുകളില്‍ 42 എണ്ണം ചൈനീസ് കമ്പനികളുടേത്. ഹുവാവേ, ഒപ്പോ, വിവോ, ഷിയോമി, റിയല്‍മി എന്നിവ ഒന്നു ചേര്‍ന്നുള്ള ഇന്ത്യയിലെ വിപണി വിഹിതം എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്കെത്തിക്കഴിഞ്ഞതായി ഇക്കഴിഞ്ഞ പാദത്തിലെ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് വിപണി നിരീക്ഷകരായ കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് ചൂണ്ടിക്കാട്ടി.

ചുടുലതയാര്‍ന്ന മാര്‍ക്കറ്റിംഗ്, വേഗതയേറിയ പോര്‍ട്ട്ഫോളിയോ പുതുക്കല്‍, ആകര്‍ഷകമായ വില, മള്‍ട്ടി-ചാനല്‍ സാന്നിധ്യം എന്നിവയാണ് ഈ ബ്രാന്‍ഡുകള്‍ ചൈനയ്ക്ക് പുറത്ത് പടര്‍ന്നുകയറാന്‍ കാരണം.

അയല്‍ രാജ്യങ്ങളിലെ പ്രാദേശിക ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നതിലും ചൈനീസ് കമ്പനികള്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നതായി ഗവേഷണ അനലിസ്റ്റ് വരുണ്‍ മിശ്ര പറഞ്ഞു.

Similar News