പേടിഎം ആപ്പ് അപ്രത്യക്ഷമായ സമയത്ത് ഉപഭോക്താക്കളുടെ പണം നഷ്ടമായോ?

Update: 2020-09-19 07:32 GMT

ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്ന് പേടിഎമ്മും അനുബന്ധ ആപ്പുകളും പിൻവലിക്കപ്പെട്ടപ്പോൾ ഇടപാടുകാർ ആശങ്കയിൽ ആയിരുന്നു. എന്നാൽ ഉപഭോക്താക്കളുടെ പണം പൂർണ്ണമായും സുരക്ഷിതമാണെന്ന് പേടിഎമിന്റെ അറിയിപ്പും എത്തിയിരിക്കുകയാണ്. ആപ്പ്​ പ്ലേസ്​റ്റോറിൽ തിരികെയെത്തിയതിന്​ പിന്നാലെയാണ്​ പേടിഎം അധികൃതരുടെ പ്രതികരണം. ഉപയോക്​താക്കൾക്ക്​ വാതുവെപ്പിന്​ സൗകര്യമൊരുക്കുന്ന ഒാൺലൈൻ ഗെയിമുകൾ കളിക്കാൻ സൗകര്യമൊരുക്കിയെന്ന്​​ ചൂണ്ടിക്കാട്ടിയാണ്​ പേടിഎം ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ പുറത്താക്കിയത്​.

ഇതിന്​ മറുപടിയുമായി പേടിഎം അധികൃതർ ട്വിറ്ററിലെത്തി. 'നിങ്ങളുടെ എല്ലാവരുടേയും പണം പൂർണ്ണമായും സുരക്ഷിതമാണ്​. പഴയതുപോലെ തന്നെ ആപ്പിലെ സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും. -കമ്പനി തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻറിലിലൂടെ അറിയിച്ചു. സ്വർണ നിക്ഷേപം വരെ നടത്തിയിരുന്ന ഉപഭോക്താക്കൾക്ക് ആശ്വാസമാകുന്നതാണ് കമ്പനിയുടെ ഈ അറിയിപ്പ്.

ഓൺലൈൻ ഫണ്ട് ട്രാൻസ്ഫറും സേവിംഗ്സും നടത്തുന്ന അഞ്ച് കോടിയിലധികം സജീവ ഇടപാടുകാരാണ് പേടിഎമ്മിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. ട്വിറ്റർ യൂസർമാരാണ്​ പേടിഎം പ്ലേസ്​റ്റോറിൽ കാണാനില്ലെന്ന്​ ആദ്യമായി റിപ്പോർട്ട്​ ചെയ്തത്​. പേടിഎം വാലറ്റും, ഫസ്റ്റ് ഗെയിംസ് ആപ്പുമാണ്​ പ്ലേസ്റ്റോർ നീക്കംചെയ്​തത്​. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്. അതേസമയം, ഐഓഎസ് ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ പൂർണ രൂപത്തിൽ ലഭ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News