നിങ്ങളുടെ ഡിജിറ്റൽ 'ജീവിതം' വെറും 3,500 രൂപയ്ക്ക് വിറ്റുപോയിട്ടുണ്ടാവാം!

Update: 2018-12-18 07:33 GMT

ഡിജിറ്റൽ ലോകത്തെ നമ്മുടെ ഇടപെടലുകളും ഇടപാടുകളും അടങ്ങുന്ന വിവരങ്ങൾ വെറും 3500 രൂപ (50 ഡോളർ) മുതലുള്ള തുകകൾക്ക് വിൽക്കാൻ വെച്ചിരിക്കുകയാണെന്ന് റിപ്പോർട്ട്.

സൈബർ സുരക്ഷാസ്ഥാപനം കാസ്‌പെർസ്‌കിയുടെ റിപ്പോർട്ട് പ്രകാരം 'ഡാർക്ക് വെബ്' എന്നും 'ഡാർക്ക് നെറ്റ്' എന്നും അറിയപ്പെടുന്ന ഇന്റർനെറ്റിലെ രഹസ്യമേഖലയിലാണ് വ്യക്തിഗത വിവരങ്ങളുടെ വിൽക്കൽ വാങ്ങൽ നടക്കുന്നത്.

ഈ രഹസ്യ സങ്കേതങ്ങൾ സാധാരണയായി പ്രമുഖ സെർച്ച് എൻജിനുകളുടെ കണ്ണിൽ പെടാറില്ല. ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും വില്പനയ്ക്കുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യൂബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ പോലുള്ള സൈറ്റുകളിൽ നിന്നാണ് പ്രധാനമായും ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നത്. ഗെയിമിംഗ് സൈറ്റുകൾ, പോൺ സൈറ്റുകൾ, ഡേറ്റിംഗ് ആപ്പുകൾ എന്നിവ വഴിയും സോഷ്യൽ മീഡിയ എക്കൗണ്ട് വഴിയും വിവരങ്ങൾ ചോരുന്നുണ്ട്.

ഒരാൾ പല എക്കൗണ്ടുകൾക്ക് ഒരേ പാസ്‍വേഡ് ഉപയോഗിക്കുന്നത് ഹാക്കർമാർക്ക് ജോലി എളുപ്പമാക്കുന്നുണ്ടെന്നാണ് കാസ്പെർസ്കിയുടെ കണ്ടെത്തൽ.

Similar News