ഡിജിറ്റല്‍ പബ്ലിഷിംഗ് & മാര്‍ക്കറ്റിംഗില്‍ ദ്വിദിന ശില്‍പ്പശാല കൊച്ചിയില്‍

Update: 2019-06-03 06:10 GMT

പബ്ലീഷിംഗ് രംഗത്തെ പുതിയ ഡിജിറ്റല്‍ പ്രവണതകളും മാര്‍ക്കറ്റിംഗ് ടെക്‌നിക്കളും അറിയാന്‍ ദ്വിദിന ശില്‍പ്പശാല. ജൂണ്‍ ഏഴ്, എട്ട് തീയതികളില്‍ കൊച്ചിയിലെ ഹോട്ടല്‍ അവന്യൂ റീജന്റില്‍ രാവിലെ 9.30 മുതല്‍ 9.30 വരെയാണ് ശില്‍പ്പശാല.

ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യന്‍ ലാംഗ്വേജസ് ന്യൂസ്‌പേപ്പേഴ്‌സ് അസോസിയേഷനാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലും 11 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അലോക് അഗര്‍വാളാണ് ശില്‍പ്പശാല നയിക്കുന്നത്.

കേരളത്തില്‍ തന്നെ ആദ്യമായാണ് ഈ വിഷയത്തെ അധികരിച്ച് ഇത്തരത്തിലൊരു ശില്‍പ്പ ശാല സംഘടിപ്പിക്കുന്നതെന്നും പത്രങ്ങള്‍, മാഗസീനുകള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് വളരെ പ്രയോജനകരമായിരിക്കുമെന്നും ഇന്ത്യന്‍ ലാംഗ്വേജസ് ന്യൂസ്‌പേപ്പേഴ്‌സ് അസോസിയേഷന്റെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ ഏബ്രഹാം പത്രസമ്മേളനത്തില്‍ പറഞ്ഞു.

എഡിറ്റര്‍മാര്‍, പബ്ലീഷര്‍മാര്‍, ഓണ്‍ലൈന്‍ പബ്ലീഷര്‍മാര്‍, സീനിയര്‍ സബ് എഡിറ്റര്‍മാര്‍, സോഷ്യല്‍ മീഡിയ എഡിറ്റര്‍മാര്‍, ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡ്യൂസര്‍മാര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകള്‍, വെബ് ഡിസൈനര്‍മാര്‍, പിആര്‍ ഏജന്‍സികള്‍ തുടങ്ങി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ അറിവു തേടുന്ന ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

പുതിയ ഗൂഗ്ള്‍ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എങ്ങനെ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്യാം? വാര്‍ത്തകളും ലേഖനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ എങ്ങനെ പ്രമോട്ട് ചെയ്യാം? ആളുകളുടെ ശ്രദ്ധനേടുന്ന കണ്ടന്റുകള്‍ എങ്ങനെ എഴുതാം? എങ്ങനെ വില്‍പ്പനയും വരുമാനവും ഉയര്‍ത്താം? തുടങ്ങി നിരവധി വിഷയങ്ങള്‍ ശില്‍പ്പശാലയില്‍ പ്രതിപാദിക്കും.

ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ 6000 രൂപയാണ് ഫീസ്. ജൂണ്‍ 5 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഏര്‍ളി ബേഡ് ഓഫറായി 5000 രൂപ നല്‍കിയാല്‍ മതി. സ്‌പോട്ട് രജിസ്‌ട്രേഷന് 7000 രൂപയാണ് നിരക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 9747401766, 8921760538

Similar News