ഇ-ബിസിനസ് കാർഡുകൾ കൈമാറാനുള്ള വിദ്യയുമായി അലിബാബയുടെ ഡിങ്ടോക്ക്

Update: 2018-12-20 09:26 GMT

ഒന്നിലധികം പേർക്ക് ഒറ്റയടിക്ക് ഡിജിറ്റൽ ബിസിനസ് കാർഡുകൾ കൈമാറാൻ സഹായിക്കുന്ന ടെക്‌നോളജി അവതരിപ്പിച്ചിരിക്കുകയാണ് അലിബാബയുടെ ബിസിനസ് ചാറ്റ് ആപ്പ് ആയ ഡിങ്ടോക്ക് (DingTalk).

ആപ്പിലുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്യുക വഴിയോ അല്ലെങ്കിൽ പൊതുവായ ഒരു പാസ്കോഡ് വഴിയോ ബിസിനസ് കാർഡുകൾ ഷെയർ ചെയ്യാം. പാസ്കോഡ് വഴി ഇ-ബിസിനസ് കാർഡ് ഷെയർ ചെയ്യുമ്പോൾ രണ്ടുകൂട്ടരും ഒരേ പാസ്കോഡ് അടിച്ചാൽ മതി.

അതിന് ശേഷം മുകളിലേക്ക് സ്വൈപ് ചെയ്താൽ ആ കോൺടാക്ട് നമ്മുടെ ഫോണിലേക്ക് ചേർക്കപ്പെടും. ഒരു കിലോമീറ്റർ ചുറ്റളവിലുള്ളവരുമായി ഇത്തരത്തിൽ ബിസിനസ് കാർഡ് കൈമാറാം.

ഡിങ്ടോക്ക് ഉപയോഗിച്ച് കോൺടാക്ട് ലിസ്റ്റ് പുനക്രമീരിക്കുകയും ചെയ്യാം. ഓരോരുത്തരെയും ഓരോ കാറ്റഗറിയിൽ ചേർത്ത് അവരെ പരിചയപ്പെട്ട വേദി, തീയതി എന്നിവകൂടി ചേർക്കാൻ സൗകര്യമുണ്ട്.

ചൈനയിലെ മാർക്കറ്റ് ലീഡർ ആയ ഡിങ്ടോക്കിന് ലോകത്താകെ 70 ലക്ഷം ഉപഭോക്താക്കളാണുള്ളത്. പ്രൊഫഷണലുകളും ബിസിനസ് സ്ഥാപനങ്ങളും ഇതിൽ പെടും. പ്രധാനമായും ചെറുകിട ബിസിനസ് സ്ഥാപങ്ങളാണ് ഡിങ്ടോക്കി ഫോക്കസ്.

ഈ ആപ്പിൽ രണ്ടുപേർക്ക് മാത്രമോ ഗ്രൂപ്പ് ആയോ ചാറ്റ് ചെയ്യാം. ചാറ്റ് സേവനം കൂടാതെ ഓഡിയോ, വീഡിയോ കോൺഫറൻസിങ് നടത്താനുള്ള സംവിധാനവുമുണ്ട്. 3000 പേരെ വരെ ഉൾപ്പെടുത്തി കോൺഫറൻസിങ് നടത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇമെയിൽ, ഡേറ്റ സ്റ്റോറേജ് സേവങ്ങളും ഡിങ്ടോക്ക് നൽകും. ഈയിടെ അവതരിപ്പിച്ച സേവങ്ങളിൽ ഒന്നാണ് ഫേസ് റെക്കഗ്നിഷൻ അറ്റെൻഡൻസ്. റീറ്റെയ്ൽ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് കസ്റ്റമൈസ്ഡ് സേവങ്ങളും നൽകുന്നുണ്ട്.
അലിബാബയുടെ തന്നെ പേയ്‌മെന്റ് സേവനമായ അലീപേയുമായി ചേർന്ന് ഡിങ്ടോക്ക് ഇ-റെസിപ്റ്റ് മുതലായ പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്.

Similar News