ഡിക്‌സണ്‍ ടെക്‌നോളജീസ് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്നു, യുഎസിലേക്ക് കയറ്റി അയക്കാന്‍

പ്രമുഖ ലാപ്‌ടോപ്പ് , ടാബ്ലറ്റ് നിര്‍മാതക്കളുമായി ദീര്‍ഘകാല കരാറിന് ശ്രമിക്കുകയാണെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു

Update:2021-10-19 16:51 IST

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്  ഉപകരണ നിര്‍മാതാക്കളായ ഡിക്‌സണ്‍ ടെക്‌നോളജീസ് മെക്‌സിക്കോ സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ബിക്കുമായി കരാറിലെത്തി. ഓര്‍ബിക്കിനായി ഡിക്‌സണ്‍ ഇന്ത്യയില്‍ 5ജി സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മിക്കും. കമ്പനിയുടെ നോയിഡയിലെ ഫാക്ടറിയാലാകും ഫോണുകള്‍ നിര്‍മിക്കുക.

യുഎസ് മാര്‍ക്കറ്റിലേക്കുള്ള ഓര്‍ബിക്കിന്റെ myra 5g uw എന്ന ഫോണ്‍ ആണ് ഇവിടെ നിര്‍മിക്കുക. ഭാഗീകമായി ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുന്ന ആദ്യസ്മാര്‍ട്ട് ഫോണ്‍ അണ് ഓര്‍ബിക്കിന്റേതെന്ന് ഡിക്‌സണ്‍ ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സുനില്‍ വചാനി അറിയിച്ചു.

ഈ മാസം ആദ്യം ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നതിന് ഏസറുമായും ഡിക്‌സണ്‍ ധാരണയിലെത്തിയിരുന്നു. പ്രമുഖ ലാപ്‌ടോപ്പ് , ടാബ്ലറ്റ് നിര്‍മാതക്കളുമായി ദീര്‍ഘകാല കരാറിന് ശ്രമിക്കുകയാണെന്ന് കമ്പനി അന്ന് വ്യക്തമാക്കിയിരുന്നു.

മെഡിക്കല്‍ ഉപകരണങ്ങൾ, സിസിടിവി, ഇലക്ട്രിക്ക് ഗൃഹോപകരണങ്ങള്‍ തുടങ്ങയവയുടെ നിര്‍മാണം മുതല്‍ എല്‍ഇഡി ടിവികളുടെ പാനല്‍ റിപ്പെയറിംഗ് വരെയുള്ള സേവനങ്ങളാണ് വിവിധ കമ്പനികള്‍ക്കായി ഡിക്‌സണ്‍ ടെക്‌നോളജീസ് ചെയ്യുന്നത്.

Tags:    

Similar News