മനസു കൊണ്ട് ടൈപ്പിംഗ് സാധ്യമാക്കാന്‍ ഫേസ്ബുക്ക്

Update: 2019-08-03 07:36 GMT

മനസു കൊണ്ട് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം വികസിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ പദ്ധതി മുന്നേറുന്നു. കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്‌കോ സര്‍വകലാശാലാ ഗവേഷകരുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ബ്രെയിന്‍ കംപ്യൂട്ടര്‍ ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികത കൈവരിക്കാന്‍ ഒരുങ്ങുന്നത്.

ശരീരത്തില്‍ ധരിക്കുന്ന ഉപകരണമാണ് ഇതിനു വേണ്ടി തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. മനസില്‍ സ്വയം സംസാരിക്കുന്ന ക്രമത്തില്‍ ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമായിരിക്കും ഇത്. തലച്ചോറില്‍ നിന്നും വാക്കുകള്‍ ഡീകോഡ് ചെയ്‌തെടുക്കുന്നതിനുള്ള ഗവേഷണം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ വാചകങ്ങള്‍ ഡീകോഡ് ചെയ്‌തെടുക്കാന്‍ മാത്രമാണ് തങ്ങളുടെ അല്‍ഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടുള്ളതെന്ന് ഗവേഷകര്‍ പറഞ്ഞു.

കൂടുതല്‍ വലിയ വാചകങ്ങള്‍ തലച്ചോറില്‍ നിന്നും തര്‍ജമ ചെയ്‌തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതോടെ മിനിറ്റില്‍ 100 വാക്കുകള്‍ ഡീകോഡ് ചെയ്‌തെടുക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Similar News