രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന പ്രത്യേക പരിഗണന നിര്‍ത്തിയതായി ഫെയ്‌സ്ബുക്ക്

ട്രംപിനെ വിലക്കിയതിനുശേഷമാണ് പുതിയ തീരുമാനവുമായി ഫെയ്‌സ്ബുക്ക് എത്തിയത്.

Update:2021-06-05 18:54 IST

ഉള്ളടക്കവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കി നിര്‍ത്തുന്ന വിവാദപരമായ നയം അവസാനിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നു. മറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനേക്കാള്‍ രാഷ്ട്രീയക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നത് നിര്‍ത്തി വയ്ക്കുന്നത് ട്രംപിന്റെ വിലക്കിനു ശേഷമെന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളും സാമൂഹിക നേതാക്കളും സോഷ്യല്‍ നെറ്റ്വര്‍ക്ക് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന് ആഗോളതലത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയേക്കാം എന്ന് ഫെയ്‌സ്ബുക്ക് പറയുന്നു.

ട്രംപിന്റെ വിലക്ക്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് സസ്‌പെന്റ് ചെയ്തത് ഇന്നലെയാണ്. 2023 ജനുവരി ഏഴ് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് അടുത്ത രണ്ട് വര്‍ഷം. ക്യാപിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് രണ്ട് വര്‍ഷം കൂടി തുടരുമെന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ സസ്പെന്‍ഷനിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് വിശ്വസിക്കുന്നു. ഇത് പുതിയ എന്‍ഫോഴ്സ്മെന്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന പിഴയ്ക്ക് അര്‍ഹമാണെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കുന്നു. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ട്രംപ് തുടങ്ങിയ ബ്ലോഗും പൂട്ടി. തുടങ്ങി ഒരു മാസത്തിനുള്ളിലാണ് ട്രംപിന്റെ ബ്ലോഗ് പൂട്ടിയത്. പുതിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് ചേരുന്നതിന് മുന്നോടിയായാണ് ബ്ലോഗ് പൂട്ടിയതെന്നാണ് ട്രംപിന്റെ മുതിര്‍ന്ന സഹായി ജേസണ്‍ മില്ലര്‍ അറിയിച്ചത്. ജനുവരി എട്ടിനാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സ്ഥിരമായി സസ്‌പെന്റ് ചെയ്തത്.


Tags:    

Similar News