മെറ്റാവേഴ്‌സിലും രക്ഷയില്ല; ലൈംഗീക അതിക്രമത്തിനിരയായി വനിത അവതാര്‍

ഫേസ്ബുക്കിന്റെ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം ഹൊറിസോണ്‍ വേള്‍ഡ്‌സിലാണ് യുവതിക്കെതിരെ ലൈംഗീക അതിക്രമം

Update: 2022-05-27 06:55 GMT

ഫേസ്ബുക്ക് കമ്പനി മെറ്റയുടെ (Meta)  വിആര്‍ പ്ലാറ്റ്‌ഫോം ഹൊറിസോണ്‍ വേള്‍ഡ്‌സില്‍ (horizon worlds) ലൈംഗീക അതിക്രമിത്തിന് ഇരയായി വനിത അവതാര്‍. സംഓഫ്അസ് (SumOfUs) എന്ന സംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന 21 വയസുള്ള ഒരു ഗവേഷകയ്ക്കാണ് മെറ്റാവേഴ്‌സില്‍ (Metaverse) നിന്ന് ദുരനുഭവം ഉണ്ടായത്. ബിബിസി ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രണ്ട് പുരുഷ അവതാറുകളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. അതില്‍ ഒരാള്‍ അടുത്ത് വന്ന് അശ്ലീലച്ചുവയോടെ സംസാരിക്കുകയും മദ്യത്തിന്റെ വിര്‍ച്വല്‍ ബോട്ടില്‍ വാഗ്ദാനം ചെയ്യുകയുമായിരുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട്. വിഷയത്തില്‍ പ്രതികരിച്ച മെറ്റ പറഞ്ഞത് ഹൊറിസോണ്‍ വേള്‍ഡ്‌സില്‍  സേഫ്റ്റി ടൂളുകള്‍ ഉണ്ടെന്നാണ്. വിഷയം അന്വേഷിക്കാനും നടപടിയെടുക്കാനും ഉപഭോക്താക്കളുടെ പിന്തുണയും ഹൊറിസോണ്‍ നേടി.

മെറ്റവേഴ്‌സില്‍ വ്യക്തികള്‍ക്ക് ലഭിക്കുന്ന കാര്‍ട്ടൂണ്‍ രൂപങ്ങളാണ് അവതാറുകള്‍. വെര്‍ച്വല്‍ ലോകത്ത് പരസ്പരം നമ്മളെല്ലാം ഇടപഴകുന്നത് ഈ ഡിജിറ്റല്‍ അവതാറിലൂടെയാവും. നിലവില്‍ മെറ്റയുടെ ഹൊറിസോണ്‍ വേള്‍ഡ്‌സ് യുഎസിലും കാനഡയിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്.

2021 ഡിസംബറിലാണ് ഹൊറിസോണ്‍ വേള്‍ഡ്‌സ് ഔദ്യോഗികമായി ഉപഭോക്താക്കളിലേക്ക് എത്തിയത്. ഗെയിമിംഗ് മുതല്‍ മെറ്റാവേഴ്‌സിലൂടെയുള്ള പരസ്പരമുള്ള ഇടപെടലുകള്‍ വരെ സാധ്യമാക്കുന്ന ഭാവിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയാണ് ഹൊറിസോണ്‍ വേള്‍ഡ്‌സ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News