റൺവേയിലിറങ്ങിയ ഉടൻ ട്രെയിനായി മാറുന്ന വിമാനം 

Update: 2018-07-12 11:09 GMT

ഡ്രൈവറില്ലാ കാറുകൾക്ക് ശേഷം അടുത്ത ഡിസ്‌റപ്ഷൻ ഉണ്ടാകാൻ പോകുന്നത് വ്യോമയാന മേഖലയിലായിരിക്കും. അതിന്റെ ശക്തമായ ഒരു സൂചനയാണ് ഫ്രാൻസിലെ ഒരു കമ്പനി രൂപകൽപന ചെയ്യുന്ന ഈ പറക്കും തീവണ്ടി.

റൺവേയിൽ ടച്ച് ഡൗൺ ചെയ്യുന്ന ഉടനെ വിമാനത്തിൽ നിന്ന് അതിന്റെ ട്രെയിൻ പോലുള്ള പോഡ് അടർന്ന് മാറും. യാത്രക്കാരെയും വഹിച്ച് ആ 'ട്രെയിൻ' വിമാനത്താവളത്തിന് പുറത്തേയ്ക്ക് പായും. താമസിയാതെ യാത്രക്കാരുടെ ലക്ഷ്യസ്ഥാനത്തിന് ഏറ്റവും അടുത്തുള്ള സ്റ്റേഷനിൽ അവരെ കൊണ്ട് ചെന്നാക്കും. അതുപോലെ തന്നെ തിരിച്ചും പോഡിലേറി യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്താം. റെറ്റിന സ്കാൻ വഴി സുരക്ഷാ പരിശോധനകൾ ഇതിനകം നടത്തിയിരിക്കും.

ഫ്രാന്‍സിലെ അക്ക ടെക്‌നോളജീസ് ആണ് 'ലിങ്ക് ആന്‍ഡ് ഫ്ളൈ' യുടെ രൂപകല്‍പ്പന നടത്തുന്നത്.

Similar News