ചെറുകിട ബിസിനസുകാര്‍ക്ക് വന്‍ പദ്ധതികളൊരുക്കി ഫെയ്സ് ബുക്ക് കമ്പനി 'മെറ്റ'
ബിസിനസ് ഹബ് ആരംഭിക്കുന്നു.
ഇന്ത്യയിലെ ചെറുകിട ബിസിനസുകാര്‍ക്കും വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഒരുക്കി മെറ്റ. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ മെറ്റാ ഇന്ത്യാ വിഭാഗമായിരിക്കും രാജ്യത്തെ എസ്എംഇകളെ സഹായിക്കാന്‍ പ്രാദേശിക ബിസിനസ് ഹബ് ആരംഭിക്കുന്നത്.
പ്രാരംഭപ്രവര്‍ത്തനമായി ഗ്രോ യുവര്‍ ബിസിനസ് സമ്മിറ്റ് ആണ് ഇതിലെ ആദ്യപദ്ധതിയായി അവതരിപ്പിച്ചിട്ടുള്ളത്.
സ്‌മോള്‍ മീഡിയം ബിസിനസ് (എസ്എംബി) ഹബ് ആണ് ഇതിനായി സജ്ജമാകുക. ഓരോ മാസവും ദശലക്ഷക്കണക്കിന് ചെറുകിട ബിസിനസുകള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബിസിനസ് വനടത്തുന്നു. വാട്‌സാപ്പില്‍ മാത്രം 15 ദശലക്ഷം വരും.
ദശലക്ഷക്കണക്കിന് ഉല്‍പ്പന്നദാതാക്കളാണ് അവരുടെ ഓണ്‍ലൈന്‍ ബിസിനസ്സ് വളര്‍ത്തുന്നതിനും മെറ്റാ ആപ്പുകള്‍ ഉപയോഗിച്ച് ചെയ്യുന്നത്. 300 ദശലക്ഷത്തിലധികം ആളുകള്‍ മെറ്റയ്ക്ക് കീഴിലുള്ള ഫേസ്ബുക്ക് പേജോ ഇന്‍സ്റ്റാഗ്രാമോ ലൈക്ക് ചെയ്യുകയോ പിന്തുടരുകയോ ചെയ്യുന്നതിനാല്‍ ചെറുകിട ബിസിനസുകള്‍ക്കും ആഗോളതലത്തില്‍ എത്താം.
ചെറുകിടക്കാര്‍ക്ക് ഉപഭോക്താക്കളുമായി വേഗത്തില്‍ കണക്ട് ചെയ്യാന്‍ സോഷ്യല്‍മീഡിയ ആപ്പുകള്‍ അവസരമൊരുക്കുന്നു. ഇതിന്റെ പ്രാധാന്യവും അവസരങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്.