10 ലക്ഷം പേരെ ചൊവ്വയിലേക്ക് അയക്കാന്‍ ഇലോണ്‍ മസ്‌ക്, ദിവസം മൂന്ന് ഫ്‌ളൈറ്റുകള്‍ വീതം

Update: 2020-01-18 09:56 GMT

ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെ തന്റെ ഭാവിപദ്ധതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത് കേട്ട് ഞെട്ടിയിരിക്കുകയാണ് ശാസ്ത്രലോകം. 2050ഓടെ 10 ലക്ഷം പോലെ ചൊവ്വയിലേക്ക് അയക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സ്‌പെയ്‌സ് എക്‌സിന്റെ സ്ഥാപകനായ മസ്‌ക് ചൊവ്വയില്‍ ഒരു നഗരം തന്നെ നിര്‍മിക്കാനൊരുങ്ങുകയാണ്. അവിടെ തൊഴിലവസരങ്ങളും സൃഷ്ടിക്കുമത്രെ.

10 വര്‍ഷം കൊണ്ട് 1000 സ്‌പേസ്ഷിപ്പുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അതായത് വര്‍ഷത്തില്‍ 100 സ്‌പേസ്ഷിപ്പുകള്‍ വീതം. പതിയെ ദിവസത്തില്‍ മൂന്ന് സ്‌പേസ്ഷിപ്പുകള്‍ വീതം ചൊവ്വയില്‍ വിക്ഷേപിക്കും. അതായത് ദിവസത്തില്‍ മൂന്ന് ഫ്‌ളൈറ്റ് വീതം വര്‍ഷം 1000 ഫ്‌ളൈറ്റ്.  ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചൊവ്വയില്‍ പോകാമെന്ന് സാരം. ഇനി അതിന് പണമില്ലാത്തവര്‍ക്ക് വായ്പയും നല്‍കുമെന്ന് മസ്‌ക് പറയുന്നു.

ഒരു വര്‍ഷം 100 സ്‌പേസ്ഷിപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ ഒരു ലക്ഷം പേര്‍ക്ക് ചൊവ്വയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ സാധിക്കും. ചൊവ്വയില്‍ മനുഷ്യരുടെ കോളനിയുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.  അവിടെ ചെയ്യാന്‍ ഒരുപാട് ജോലികളുമുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

26 മാസങ്ങളിലൊരിക്കല്‍ ഭൂമിയും ചൊവ്വയും തമ്മില്‍ അടുത്തുവരും. ഇതുവഴി ഈ രണ്ട് ഗ്രഹങ്ങളും തമ്മിലുള്ള ദൂരം കുറയും. ഈ 'നല്ല സമയം' മുതലെടുത്ത്  1000 സ്‌പേസ്ഷിപ്പുകള്‍ വിടാനാണ് ലക്ഷ്യമിടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News