5,499 രൂപയ്ക്ക് കിടിലന്‍ സ്മാര്‍ട്ട് ഫോണുമായി ജിയോണി

മൊബൈല്‍ ഏറെ നേരം ഉപയോഗിക്കുന്നത് മൂലമുള്ള നേത്ര രോഗങ്ങളെ തടയാന്‍ ഐ കംഫര്‍ട്ട് സവിശേഷതയുള്‍പ്പെടെ മികച്ച ഫീച്ചറുകള്‍.

Update: 2020-10-23 06:52 GMT

സാധാരണക്കാര്‍ക്കും താങ്ങാവുന്ന സ്മാര്‍ട്ട് ഫോണുമായി ജിയോണി. ജിയോണി എഫ്8 നിയോ എന്ന ഏറ്റവും പുതിയ ഫോണ്‍ 5,499 രൂപയ്ക്കാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 1.5 മുതല്‍ 2.0 ലക്ഷം വരെ വരുന്ന റീറ്റെയ്‌ലര്‍മാര്‍ പുതിയ ജിയോണി എഫ്8 നിയോ സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നഗരങ്ങളില്‍ മാത്രമുള്ളവരെയല്ല തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കൊറോണയുടെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കവെ താങ്ങാവുന്ന മികച്ച ഫീച്ചര്‍ ഫോണ്‍ ലക്ഷ്യമിട്ടാണ് നിയോ എത്തുന്നതെന്നും കമ്പനി പറയുന്നു.

5.45 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയോട് കൂടിയാണ് ജിയോണി എഫ് 8 നിയോ സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത്. ഐ കംഫര്‍ട്ട് സവിശേഷതയും ഈ ഡിസ്‌പ്ലെയെ വ്യത്യസ്തമാക്കുന്നത്. അധിക നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നതാണ് ഈ സവിശേഷത. ഇത് സ്‌ക്രീനില്‍ കൂടുതല്‍ സമയം നോക്കുന്നതും മങ്ങിയ വെളിച്ചത്തില്‍ വായിക്കുന്നതും എളുപ്പമാക്കുന്നു.

2 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാവുന്ന സ്റ്റോറേജും ഒക്ടാകോര്‍ പ്രോസസറും മറ്റു പ്രധാന സവിശേഷതകളില്‍ വരും. എട്ട് മെഗാപിക്‌സലുള്ള സിംഗിള്‍ റിയര്‍ ക്യാമറയാണ് ഉള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 5 മെഗാപിക്‌സല്‍ ഫ്രണ്ട് സെല്‍ഫി ഷൂട്ടറും നല്‍കിയിട്ടുണ്ട്.

ഫെയ്സ് അണ്‍ലോക്ക്, സ്ലോ മോഷന്‍, പനോരമ, നൈറ്റ് മോഡ്, ടൈം ലാപ്സ്, ബര്‍സ്റ്റ് മോഡ്, ക്യുആര്‍ കോഡ്, ഫെയ്സ് ബ്യൂട്ടി എന്നിവയും ഈ ക്യാമറ സെറ്റിങ്‌സില്‍ നല്‍കിയിട്ടുണ്ട്. നീല, കറുപ്പ്, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ഡിവൈസ് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് 10W ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 3,000 എംഎഎച്ച് ബാറ്ററിയും ഈസി ചാര്‍ജിംഗും ഡിവൈസ് ഉറപ്പു നല്‍കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News