29 'ബ്യൂട്ടി കാമറ' ആപ്പുകൾ ഗൂഗിൾ ഡിലീറ്റ് ചെയ്തു

Update: 2019-02-04 09:37 GMT

'പ്രശ്നക്കാരായ' 29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ ഒഴിവാക്കി. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതിനാണിത്.

ഏഷ്യൻ രാജ്യങ്ങളിൽ, പ്രത്യേകിച്ചും ഇന്ത്യയിൽ, വൻതോതിൽ ഡൗൺലോഡ് ചെയ്യപ്പെട്ടവയാണിതിൽ പലതും.

ഉപയോക്താക്കൾക്ക് പോൺ കണ്ടെന്റ് ഫോർവേഡ് ചെയ്യുക, ഫിഷിംഗ് വെബ്സൈറ്റുകളിലേക്ക് നയിച്ച് അവരുടെ വിവരങ്ങൾ ശേഖരിക്കുക എന്നിങ്ങനെയായിരുന്നു ഈ ആപ്പുകളുടെ പ്രവർത്തന ശൈലി.

എന്നാൽ ഇവയെല്ലാം ഇപ്പോൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് യുഎസ് സൈബർ സെക്യൂരിറ്റി കമ്പനിയായ ട്രെൻഡ് മൈക്രോ റിപ്പോർട്ട് ചെയ്യുന്നു.

ഡൗൺലോഡ് ചെയ്യുന്ന ഒരാൾക്ക് പെട്ടെന്ന് സംശയം തോന്നാത്ത രീതിയിലാണ് ഇവയുടെ പ്രവർത്തനം. ആപ്പ് നിരവധി സ്ക്രീൻ ആഡുകൾ യൂസറിന് ഫോർവേഡ് ചെയ്യും. ഈ പരസ്യങ്ങൾ ക്ലിക്ക് ചെയ്താൽ ഒരു ഓൺലൈൻ പോർണോഗ്രഫി പ്ലേയർ ഡൗൺലോഡ് ആകും.

ചില ആപ്പുകൾ ഉപയോക്താവിനെ ഫിഷിംഗ് വെബ്സൈറ്റുകളിലേക്ക് നയിക്കും. അവരുടെ ഫോൺ നമ്പർ, അഡ്രസ് തുടങ്ങിയ വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുന്ന സൈറ്റുകളാണിത്.

Similar News