ആന്‍ഡ്രോയ്ഡ് 11, പിക്‌സല്‍ 4എ പ്രതീക്ഷകളുണര്‍ത്തി ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സ്

Update: 2020-01-28 07:20 GMT

ഗൂഗിളിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഉല്‍പ്പന്നങ്ങളും ലോകത്തിന് പരിചയപ്പെടുത്തുന്ന വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സ് മെയ് 12 മുതല്‍ മെയ് 14 വരെയായിരിക്കുമെന്ന് ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചെ ട്വിറ്ററിലൂടെ അറിയിച്ചു. പതിവുപോലെ ഗൂഗിള്‍ ആസ്ഥാനത്തിന് സമീപം ഷോര്‍ലൈന്‍ ആംഫിതിയറ്ററില്‍ ആയിരിക്കും കോണ്‍ഫറന്‍സ്.

കഴിഞ്ഞ തവണത്തെ ഗൂഗിള്‍ ഐഒ 2020 കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ പിക്‌സല്‍ 3എ എന്ന വിലകുറഞ്ഞ പിക്‌സല്‍ ഫോണ്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. അനുബന്ധമായി പിക്‌സല്‍ 4എ ഫോണിന്റെ അവതരണം ടെക് ലോകം ഇത്തവണ പ്രതീക്ഷിക്കുന്നു. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റവും അവതരിപ്പിക്കും എന്നു വാര്‍ത്തയുണ്ട്.

പ്രമുഖ ഫോണ്‍

നിര്‍മ്മാതാക്കള്‍ അവരുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണുകളിലേക്ക് സാവധാനം

ആന്‍ഡ്രോയിഡ് 10 എത്തിക്കുന്നതിനിടെയാണ്  ആന്‍ഡ്രോയ്ഡ് 11 ഡെവലപ്പേര്‍സ്

കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ അവതരിപ്പിക്കുക. സോഫ്‌റ്റ്വെയര്‍ പ്രിവ്യൂവിനായി

ഗൂഗിള്‍ ഡവലപ്പര്‍മാര്‍ക്ക് ബീറ്റ വേര്‍ഷന്‍ നല്‍കി വരുന്നു.  പുതിയ

പതിപ്പിനെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമാകുന്നുള്ളു.

ആന്‍ഡ്രോയിഡ് 11 അപ്ഡേറ്റ് ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡിംഗുകളിലെ 4 ജിബി

പരിധി നീക്കംചെയ്യുമെന്ന സൂചനയുണ്ട്.

പുറത്തുവരുന്ന

വിവരങ്ങള്‍ പ്രകാരം പുതിയ പിക്‌സല്‍ 4എ ഫോണിന്റെ ആകര്‍ഷണം ക്യൂവല്‍കോം

സ്‌നാപ്ഡ്രാഗണ്‍ 730 ചിപ്പ് സെറ്റാണ്. 4ജി ഫോണായിരിക്കും ഇത് എന്നാണ് സൂചന.

കര്‍വുകള്‍ ഇല്ലാത്ത ഫ്‌ളാറ്റ് ഡിസ്‌പ്ലേ 5.7 അല്ലെങ്കില്‍ 5.8 ഇഞ്ച്

ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

മൂന്ന്

ഗൂഗിള്‍ പിക്സല്‍ 4 എ മോഡലുകള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടിസ്ഥാന മോഡലിന് സ്‌നാപ്ഡ്രാഗണ്‍ 730 പ്രോസസറും മറ്റ് രണ്ട്

മോഡലുകള്‍ക്ക് 5 ജി പിന്തുണയുമുള്ള സ്‌നാപ്ഡ്രാഗണ്‍ 765 പ്രോസസറും

ആണെന്നാണ് അഭ്യൂഹം. മുന്‍വശത്തുള്ള പഞ്ച്-ഹോള്‍ ക്യാമറ, ഒഎല്‍ഇഡി ഡിസ്പ്ലേ,

4 ജിബി റാം, 64 ജിബി ബില്‍റ്റ്-ഇന്‍ സ്റ്റോറേജ് എന്നിവയുണ്ടാകുമെന്നും

ടെക്കികള്‍ പ്രചരിപ്പിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News