ചരിത്രവിജയത്തിന് ഇന്ന് അരനൂറ്റാണ്ട്; ചന്ദ്രനിലിറങ്ങിയ കഥ പറഞ്ഞ് ഗൂഗ്ള്‍ ഡൂഡില്‍

Update: 2019-07-20 09:54 GMT

ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിന്‍ തുറന്നവര്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാകാം. ചന്ദ്രനിലേക്കു കാലു കുത്തിയ മനുഷ്യന്റെ ആനിമേഷന്‍ ചിത്രവും ഒപ്പം ഒരു വിഡിയോ ബട്ടനും. പലരും അത് തുറന്നു കണ്ടിട്ടുമുണ്ടാകാം. പല വിശേഷ അവസരങ്ങളിലും വിശിഷ്ട വ്യക്തികളുടെ പിറന്നാളിനും മറ്റ് പ്രത്യേക ദിവസങ്ങളിലും ഗൂഗ്ള്‍ ഇത്തരം ഡൂഡിലുകള്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും ഇത്തവണത്തെ ഡൂഡില്‍ വളരെ ശ്രദ്ധ നേടുകയാണ്.

1969 ജൂലൈ 20 നാണ് അമേരിക്കന്‍ ബഹിരാകാശ യാത്രികരായ നീല്‍ ആം സ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത്. ഈ ദിവസത്തെ ഓര്‍മിപ്പിക്കുന്ന പ്രത്യേക ഡൂഡിലാണ് ഗൂഗ്ള്‍ ഇന്ന് പോസ്റ്റ് ചെയ്തത്.

മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഈ സുവര്‍ണ ഏടിലേക്ക് 50 വര്‍ഷം തികയുന്ന അവസരത്തില്‍ വീണ്ടും നമ്മെ ആനിമേഷന്‍ സ്‌റ്റോറിയിലൂടെ ഗൂഗ്ള്‍ കൊണ്ട് പോകുന്നു. മാത്രമല്ല ഈ വിഡിയോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അപ്പോളോ മിഷന്‍ 11 എന്ന അന്നത്തെ ആ ദൗത്യത്തിലെ കമാന്‍ഡ് പൈലറ്റ് ആയിരുന്ന മൈക്കള്‍ കോളിന്‍സാണ് വിഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്.

Similar News