ടിക് ടോക്കിനെ രക്ഷിക്കാന്‍ അര കോടി നെഗറ്റീവ് റിവ്യു നീക്കം ചെയ്ത് ഗൂഗിള്‍

Update: 2020-05-28 07:36 GMT

യുട്യൂബുമായുള്ള യുദ്ധത്തിനിടെ പ്ലേസ്റ്റോറില്‍ റേറ്റിംഗ് കൂപ്പുകുത്തിയ ടിക് ടോക് ആപ്ലിക്കേഷന് സഹായമേകി  ടെക് ഭീമനായ ഗൂഗിള്‍. ടിക് ടോക് റേറ്റിംഗ് കൂട്ടാന്‍ 50 ലക്ഷത്തിലേറെ നെഗറ്റീവ് റിവ്യു ആണ് നീക്കം ചെയ്തു കൊടുത്തത്.

യുട്യൂബ് ആരാധകരും ടിക് ടോക് ആരാധകരും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  പോര്‍വിളി തുടര്‍ന്നു പോരുന്നുണ്ട്. ജനപ്രിയ യൂട്യൂബര്‍ കാരി മിനാറ്റി (യഥാര്‍ത്ഥ പേര് അജയ് നെഗാര്‍) ആണ് ഈ പോരിനു തുടക്കം കുറിച്ചത്. ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന് കാണിച്ച് നിരവധി ഹാഷ് ടാഗുകളാണ് ട്വിറ്ററിലും മറ്റും പ്രചരിക്കുന്നത്. ഇത് നിരവധി പേര്‍ ഏറ്റെടുത്തതോടെ ടിക് ടോകിന്റെ പ്ലേ സ്റ്റോര്‍ റേറ്റിംഗ് 4.7ല്‍ നിന്നും 1.2 ലേക്ക് താഴ്ന്നിരുന്നു.

അപ്പോഴാണ് പ്ലേസ്റ്റോറില്‍ വീണു കിടന്ന ടിക് ടോകിന് ഗൂഗിള്‍ സഹായമേകിയത്. ഹേറ്റ് കാമ്പയിന്റെ ഭാഗമായി ടിക് ടോകിനെതിരെ വന്ന 50 ലക്ഷത്തിലേറെ നെഗറ്റീവ് റിവ്യുകള്‍ ഗൂഗിള്‍ സഹായത്തോടെ നീക്കം ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ടിക് ടോകിന്റെ പ്ലേസ്റ്റോര്‍ റേറ്റിംഗ് ഉയര്‍ന്നിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News