ഗൂഗിൾ സ്റ്റേഡിയ എത്തി, ഇനിയാണ് 'കളി'

Update: 2019-03-22 10:48 GMT

വീഡിയോ ഗെയിമുകളെപ്പറ്റി ചിന്തിക്കുമ്പോൾ മനസിൽ തെളിയുന്നത് എക്സ് ബോക്‌സും പ്ലേസ്റ്റേഷനും സ്വിച്ചുമൊക്കെയാണ്. എന്നാലിനി ഇക്കൂട്ടത്തിൽ മറ്റൊരു പേരു കൂടിയുണ്ടാകും; ഗൂഗിൾ സ്റ്റേഡിയ.

ഗൂഗിളിന്റെ വരവോടെ ഗെയിമിംഗ് ഇൻഡസ്ട്രിയിൽ പുതിയ ഡിസ്‌റപ്ഷനുള്ള അരങ്ങൊരുങ്ങിയിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. എല്ലാവർക്കുമുള്ള ഗെയിമിംഗ് പ്ലാറ്റ് ഫോമെന്നാണ് ഈ ക്ലൗഡ് ഗെയിമിംഗ് സംവിധാനത്തെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ വിശേഷിപ്പിച്ചത്. എല്ലാ ഗൂഗിൾ ഉപയോക്താക്കൾക്കും ഒരേ സമയം ഗെയിം കളിക്കാവുന്ന വെർച്വൽ ഗെയിം കൺസോളാണ് സ്റ്റേഡിയ.

മറ്റ് ഗെയിമിംഗ് കൺട്രോളേഴ്‌സ് പോലെ, വീഡിയോ ഗെയിം കൺസോളുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ല. സ്റ്റേഡിയ കൺട്രോളർ നേരിട്ട് ഇന്റർനെറ്റുമായി കണക്ട് ചെയ്യാവുന്ന വിധത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

യു ട്യൂബുമായിച്ചേർന്ന് ഗെയിം സ്ട്രീമിങ്ങും സാധ്യമാക്കുന്നുണ്ട് സ്റ്റേഡിയ.

സ്റ്റേഡിയ ഗെയിം കൺട്രോളർ എന്ന ജോയ്സ്റ്റിക് മാത്രമാണ് ഗൂഗിൾ അവതരിപ്പിച്ച ഒരേയൊരു ഹാർഡ്‌വെയർ. പിന്നെ ആവശ്യമുള്ളത് വേഗതയുള്ള ഇന്റർനെറ്റ് കണക്ഷനും. ഫോണിലും ടാബ്‌ലെറ്റിലും ലാപ്ടോപ്പിലും ടിവിയിലും ഗെയിം കളിക്കാം.

Similar News