ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പാക്കിയില്ലെങ്കില്‍ 80 ശതമാനം ഇന്ത്യന്‍ കമ്പനികളും പൂട്ടേണ്ടിവന്നേക്കാം

Update: 2020-01-08 03:00 GMT

എത്രയും പെട്ടെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പാക്കിയില്ലെങ്കില്‍ 2025ഓടെ തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ഇന്ത്യയിലെ വന്‍കിട സ്ഥാപനങ്ങളുടെ 80 ശതമാനം എക്‌സിക്യൂട്ടിവുകളും വിശ്വസിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ആക്‌സഞ്ചറാണ് തങ്ങളുടെ പുതിയ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

നിര്‍മിത ബുദ്ധിയിലേക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ മാറിയില്ലെങ്കില്‍ നിലനില്‍പ്പ് തന്നെ ഭീഷണിയാണെന്ന് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയെന്നതാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിലല്ലാതെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് നിര്‍മിതബുദ്ധിയെ ഉള്‍ക്കൊള്ളിക്കുന്ന രീതിയിലേക്ക് മാറിത്തുടങ്ങിയിട്ടുള്ളു. ഇതിന്റെ ഫലമായി ഈ ചെറിയ ഗ്രൂപ്പ് മറ്റുള്ള സ്ഥാപനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്ല രീതിയില്‍ നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 70 ശതമാനം വരെ അധികനേട്ടം കൈവരിക്കാനായെന്ന് ആക്‌സഞ്ചര്‍ മേധാവി പറയുന്നു.

ഇന്ത്യയുള്‍പ്പടെയുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ വരുമാനമുള്ള 16 മേഖലകളിലെ 1500 സി ലെവല്‍ എക്‌സിക്യൂട്ടിവുകളിലാണ് സര്‍വേ നടത്തിയത്. ആഗോളതലത്തില്‍ 95 ശതമാനം എക്‌സിക്യൂട്ടിവുകളും സ്ഥാപനത്തെ വളര്‍ത്താന്‍ ഡാറ്റ എത്രമാത്രം പ്രാധാന്യമാണെന്ന് അവബോധമുള്ളവരാണ്.

Similar News