നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? എങ്ങനെ അറിയാം

Update: 2018-05-18 09:09 GMT

നിങ്ങള്‍ പലപ്പോഴായി നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ബാങ്കുകളിലോ മൊബീല്‍ കണക്ഷനുകള്‍ക്കോ മ്യൂച്വല്‍ ഫണ്ടുകള്‍ക്കോ വേണ്ടി നല്കിയിട്ടുണ്ടാകും. എന്നാല്‍ ഈ വിവരങ്ങള്‍ ഏതെങ്കിലും രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് എങ്ങിനെ അറിയാന്‍ സാധിക്കും? ഇതിനായി ആധാര്‍ ഓഥന്റിക്കേഷന്‍ ഹിസ്റ്ററി അതായത് എവിടെയെല്ലാം നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് ഓഥന്റിക്കേഷന്‍ നടത്തിയിട്ടുണ്ട് എന്നതിന്റെ ലിസ്റ്റ് പരിശോധിച്ചാല്‍ മതിയാകും.

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തങ്ങളുടെ വെബ്‌സൈറ്റ് വഴി ഇതിനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

എങ്ങനെ നിങ്ങളുടെ ആധാര്‍ ഓഥന്റിക്കേഷന്‍ ഹിസ്റ്ററി പരിശോധിക്കാം. 

UIDAI ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://uidai.gov.in/. ആധാര്‍ സേവനങ്ങള്‍ (Aadhaar services) എന്ന വിഭാഗത്തിലാണ് മുന്‍ ഓഥന്റിക്കേഷനുകള്‍ പരിശോധിക്കാന്‍ സൗകര്യമുള്ളത്. ഏകദേശം അന്‍പതോളം ഓഥന്റിക്കേഷനുകള്‍ ഇതില്‍ കാണിക്കും. ആധാര്‍ ഓഥന്റിക്കേഷന്‍ ഹിസ്റ്ററി (Aadhaar Authentication History) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ വെബ്‌പേജിലേക്ക് പോകും.

ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക: നിശ്ചിത കോളത്തിങ്ങളില്‍ ആധാര്‍ നമ്പറും വെബ് പേജില്‍ നല്‍കിയിരിക്കുന്ന സെക്യൂരിറ്റി കോഡും ടൈപ്പ് ചെയ്തതിനു ശേഷം 'send OTP' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബീല്‍ നമ്പറിലേക്ക് ഒരു വണ്‍ ടൈം പാസ്സ്‌വേര്‍ഡ് വരും. അത് തെറ്റാതെ പറഞ്ഞിരിക്കുന്ന കോളത്തില്‍ ടൈപ്പ് ചെയ്യണം.

ഹിസ്റ്ററി ഓപ്ഷന്‍സ് തെരഞ്ഞെടുക്കുക: ഇനി ലഭിക്കുന്ന വെബ്‌പേജില്‍ പലവിധത്തിലുള്ള ഓഥന്റിക്കേഷനുകളുടെ ഒരു ഡ്രോപ്പ്‌ഡൌണ്‍ ലിസ്റ്റ് ഉണ്ടാകും. അതില്‍നിന്നു വേണ്ടത് തിരഞ്ഞെടുക്കാം. എത്ര നാള്‍ക്കുമുന്പ് വരെ ഉള്ള ഹിസ്റ്ററി വേണം എന്നും നമുക്ക് നിശ്ചയിക്കാം. ഈ സ്റ്റേജിലും ഒരു പുതിയ OTP ഉപയോഗിക്കേണ്ടി വരും.

ലിസ്റ്റ് പരിശോധിക്കുക: ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നല്കിക്കഴിഞ്ഞാല്‍ നമുക്ക് ഒഥെന്റിക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. ഒഥെന്റിക്കേഷന്‍ നടത്തിയ സമയം, തീയതി ഒഥെന്റിക്കേഷന്‍ നടത്തിയ ഏജന്‍സിയുടെ വിവരങ്ങള്‍ എല്ലാം അതില്‍ ലഭ്യമാണ്.

ഇമെയില്‍ പരിശോധിക്കുക: ഒഥെന്റിക്കേഷന്റെ സമയത്ത് നമ്മുടെ രജിസ്റ്റര്‍ ചെയ്ത ഈമെയിലിലേക്ക് ഇതു സംബന്ധിച്ച വിവരങ്ങള്‍ എത്തിയിട്ടുണ്ടാകും. ആ വിവരങ്ങളും ഇപ്പോള്‍ ലഭിച്ച ഒഥെന്റിക്കേഷന്‍ ഹിസ്റ്ററിയും താരതമ്യം ചെയ്തു നോക്കുക. സംശയകരമായ ഏതെങ്കിലും ഇടപാട് നടന്നതായി കാണുന്നുണ്ടെങ്കില്‍ 1947 എന്ന നമ്പറിലോ അല്ലെങ്കില്‍ help@uidai.gov.in എന്ന ഇമെയില്‍ വഴിയോ UIDAI യെ നേരിട്ട് അറിയിക്കാം. അതല്ലെങ്കില്‍ഒഥെന്റിക്കേഷന്‍ നടത്തിയ ഏജന്‍സിയെ ബന്ധപ്പെടാം.

Similar News