പുതിയ വാട്‌സാപ്പ് അപ്‌ഡേറ്റ് അറിഞ്ഞോ; ഒരേ സമയം നാല് ഡിവൈസില്‍ ഉപയോഗിക്കാം

ഓണ്‍ലൈന്‍ ക്ലാസും ജോലിയും വാട്‌സാപ്പിന്റെ സഹായത്തോടെ ചെയ്യുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും ഈ അപ്‌ഡേറ്റ്. എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

Update: 2021-07-22 07:46 GMT

ഒരേ സമയം നാല് ഡിവൈസില്‍ വരെ ഉപയോഗിക്കാവുന്ന സൗകര്യം അവതരിപ്പിച്ച് വാട്‌സാപ്പ്. ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് നാല് ഡിവൈസില്‍ വരെ ഉപയോഗിക്കാനുള്ള ഓപ്ഷനുള്ളത്. നമ്മുടെ വാട്‌സാപ്പ് ക്യു ആര്‍ കോഡുകള്‍ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളില്‍ കണക്റ്റ് ചെയ്യുവാന്‍ സാധിക്കുന്നത്. മുമ്പ് കണക്റ്റ് ചെയ്യുന്ന ഡിവൈസില്‍ വാട്‌സാപ്പ് ലഭിക്കാന്‍ വാട്‌സാപ്പ് ആദ്യം ലോഗിന്‍ ചെയ്ത ഡിവൈസിലും ഇന്റര്‍നെറ്റ് വേണമായിരുന്നു. ഇപ്പോള്‍ വാട്‌സാപ്പ് കണക്റ്റ് ചെയ്യുന്ന ഡിവൈസില്‍ മാത്രം ഇന്റര്‍നെറ്റ് ഓണ്‍ ചെയ്താല്‍ മതി.

അതായത് മറ്റൊരു ഡിവൈസില്‍ കണക്റ്റ് ചെയ്ത്് കഴിഞ്ഞാല്‍ നമ്മള്‍ മെയിന്‍ ആയി ഉപയോഗിക്കുന്ന വാട്‌സാപ്പിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്താലും സ്വിച്ച് ഓഫ് ആയി പോയാലും മറ്റു ഡിവൈസുകളില്‍ ഉപയോഗിക്കുവാന്‍ സാധിക്കും. ക്യു ആര്‍ കോഡ് എങ്ങനെയാണു സ്‌കാന്‍ ചെയ്യുന്നത് എന്ന് നോക്കാം.
1. അപ്‌ഡേറ്റ് ചെയ്ത വാട്‌സാപ്പിലെ സെറ്റിംഗ്‌സ് എന്ന ഓപ്ഷനില്‍ പോകുക.
2. വലതു ഭാഗത്തു നമ്മുടെ വാട്‌സാപ്പ് QR കോഡിന്റെ ഓപ്ഷനുകള്‍ കാണാം, പേര് കാണുന്ന ഭാഗത്തിന് അടുത്ത് തന്നെയാണിത്.
3.ക്യു ആര്‍ കോഡില്‍ ക്ലിക്ക് ചെയ്യുക
4.ക്ലിക്ക് ചെയ്യുമ്പോള്‍ അവിടെ രണ്ട് ഓപ്ഷനുകളാണ് ലഭിക്കുന്നത്
5.ആദ്യത്തെ ഓപ്ഷന്‍ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്ഷന്‍ സ്‌കാന്‍ കോഡ്. സ്‌കാന്‍ കോഡ് നല്‍കി മള്‍ട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.


Tags:    

Similar News