സൈബര്‍ ഇടങ്ങള്‍ ചെറിയ കുട്ടികള്‍ മുതല്‍ അന്താരാഷ്ട്ര ക്രിമിനലുകള്‍ വരെ യഥേഷ്ടം വിഹരിക്കുന്ന മേഖല ആകുമ്പോള്‍ ഇനിയുള്ള കാലങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുക തന്നെ ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് സൈബര്‍ സുരക്ഷയെ സംബന്ധിച്ച് കേരള പോലീസ് സൈബര്‍ ഡോം കൊച്ചിയില്‍ നടത്തിയ 'കൊക്കൂണ്‍' രാജ്യാന്തര സമ്മേളനം കടന്നു പോയത്.
സൈബര്‍ സുരക്ഷയുടെ പുത്തന്‍ അറിവുകളും ഇവിടെ പങ്കുവയക്കുകയുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വളരെയധികം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കണ്ട ഉപകരണങ്ങളെയല്ല നാം ഇന്ന് കാണുന്നത്. അതായിരിക്കില്ല ഒരു പക്ഷെ നാളെ. ദിനേനയുള്ള ഈ വളര്‍ച്ച, പുത്തന്‍ സാങ്കേതികവിദ്യയേയും അതുവഴി പുതിയ ആശയക്കൈമാറ്റ രീതികളിലേക്കുമാണ് വഴി തെളിക്കുന്നത്.
ബാങ്കുകളുടെയും വലിയ കമ്പനികളുടെയും പേരിലും മറ്റുമുള്ള ഓഫറുകളും, തൊഴിലവസരങ്ങളും, ലോട്ടറികളും, ഓരോരുത്തരുടെയും ദൗര്‍ബല്യങ്ങളും അനുസരിച്ച് എടുത്ത് പ്രയോഗിക്കുന്ന സൈബര്‍ ക്രിമിനലുകളും ഇന്ന് വിഹരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല രാജ്യങ്ങളും സൈബര്‍ സുരക്ഷ സംബന്ധിച്ച് വളരെ ആശങ്കാകുലരാണ്. എല്ലാ മേഖലയിലും സൈബര്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം തന്നെയാണ് കൊടുക്കുന്നത്. നിര്‍മിതി ബുദ്ധി ഏറെ വളര്‍ച്ച പ്രാപിച്ച ഈ കാലത്തു റോബോട്ടുകളും, മറ്റു നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചു സൈബര്‍ സുരക്ഷയില്‍ വിപ്ലവാത്മക മുന്നേറ്റമാണ് നടക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച സൈബര്‍ സുരക്ഷാ വിദഗ്ധരില്‍ എട്ടു ശതമാനം ഇസ്രയേലില്‍ നിന്നാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹൈസ്‌കൂള്‍ മുതല്‍ സൈബര്‍ സെക്യൂരിറ്റി പാഠ്യവിഷയമായുള്ള രാജ്യമാണ് ഇസ്രയേല്‍. മെട്രിക്കുലേഷന്‍ പരീക്ഷയില്‍ കുട്ടികള്‍ക്ക് സെബര്‍ സെക്യൂരിറ്റി വിഷയം തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്ന ലോകത്തിലെ ഒരേയൊരു രാജ്യം കൂടിയാണ് ഇസ്രയേല്‍. സൈബര്‍ സെക്യൂരിറ്റി ഡിഗ്രി നല്‍കുന്ന ഒട്ടേറെ സര്‍വകലാശാലകളും രാജ്യത്തുണ്ട്.
യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ഏഉജഞ) ഈ രംഗത്തുള്ള ഒരു വലിയ മുന്നേറ്റം തന്നെയാണ്. അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ച് അവയെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പനികള്‍ക്കുള്ള ഒരു താക്കീതു തന്നെയാണ് ഈ നിയമം.
ഗുരുതരമായ ഡാറ്റ ചോര്‍ത്തല്‍ കണ്ടെത്തിയാല്‍ വന്‍ ഫൈന്‍ അടിക്കുമെന്നാണ് ജിഡിപിആര്‍ വ്യവസ്ഥകള്‍ പറയുന്നത്. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനമാണ് പിഴയായി പിടിക്കുക.
സ്റ്റാര്‍ട്ടപ്പ്, ാാെല ബിസിനസ് സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് കണ്‍സള്‍ട്ടിംഗ് നല്‍കുന്ന വിന്‍വിയസ് ടെക്‌നോ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സി.ഇ.ഒ യും ആണ് ലേഖകന്‍. ഇ-മെയ്ല്‍: shihab@winwius.com, www.winwius.com
സൈബര്‍ സെക്യൂരിറ്റിയിലെ പുത്തന്‍ ട്രെന്‍ഡുകള്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്‌സ്: നിര്‍മിത ബുദ്ധിയുടെയും റോബോട്ടിക്‌സിന്റെയും മുന്നേറ്റമാണ് വരുംകാല ഡിജിറ്റല്‍ വിപ്ലവമായി പ്രവചിക്കപ്പെട്ടിട്ടുള്ളത്. കുറ്റാന്വേഷണത്തിനും സുരക്ഷയ്ക്കും യുദ്ധത്തിനും ഉള്‍പ്പെടെ റോബോട്ടുകളെ ഉപയോഗിക്കാന്‍ ഇന്ന് വന്‍ ശക്തികള്‍ പ്രാപ്തരാണ്. നിര്‍മിത ബുദ്ധിയും മെഷീന്‍ ലേണിംഗും ഉപയോഗിച്ച് സൈബര്‍ കുറ്റവാളികളെ തുരത്താം എന്ന് കരുതുമ്പോഴും റോബോട്ടുകളെ ഹാക്ക് ചെയ്തു വില്ലന്മാര്‍ ആക്കുന്ന ഹാക്കര്‍മാര്‍ ഉയര്‍ന്നു വരാം എന്നതാണ് ഈ രംഗത്തെ ആശങ്ക.
- റാന്‍സോം വെയര്‍: വാനാ ക്രൈയുടെ ആക്രമണം നടന്നപ്പോഴാണ് ലോകം ഇത്തരം റാന്‍സോം വെയര്‍ ആക്രമണങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പലരും ഇപ്പോള്‍ റെഡി ആണെങ്കിലും പുതിയതായി എന്ത് വരും എന്ന ആശങ്കയില്‍ ആണ് ലോകം.
- ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്: എല്ലാ ഡിജിറ്റല്‍ ഡിവൈസുകളും കണക്ടഡ് ആവുന്ന, സ്മാര്‍ട്ട് ഹോമുകളും, സ്മാര്‍ട്ട് സിറ്റികളും ഉയര്‍ന്നു വരുന്ന ആധുനിക കാലത്തു സൈബര്‍ ആക്രമണങ്ങള്‍ ഒട്ടേറെ ഈ മേഖലയില്‍ നടക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ സൈബര്‍ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം തന്നെ നല്‍കുന്നു.
- സൈബര്‍ സെക്യൂരിറ്റി പ്രോട്ടോകോളുകള്‍: ഒട്ടേറെ രാജ്യങ്ങളും സെക്യൂരിറ്റി രംഗത്തെ അധികായരും ചേര്‍ന്ന് പൊതുവായ പ്രോട്ടോകോളുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നു എന്നതാണ് മറ്റൊരു ആശാവാഹമായ കാര്യം. യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR) ഈ രംഗത്തുള്ള ഒരു വലിയ മുന്നേറ്റം തന്നെ ആണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ടെക്‌നോളജി (NIST) യുടെ സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങളും ഏറെ പ്രയോജനം ചെയ്യുന്നവയാണ്.
- സൈബര്‍ റിസ്‌ക് ഇന്‍ഷുറന്‍സ്: സൈബര്‍ ക്രൈം ഒരു വലിയ റിസ്‌ക് ആയ സ്ഥിതിക്കു പല ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഇപ്പോള്‍ സൈബര്‍ റിസ്‌ക് ഇന്‍ഷുറന്‍സ് ഒക്കെ പ്ലാന്‍ ചെയ്തു തുടങ്ങിക്കഴിഞ്ഞു. കാര്‍ ഹാക്കിംഗ്, സ്മാര്‍ട്ട് ഡിവൈസ് ഹാക്കിംഗ് മുതല്‍ ഫേസ് ഡിറ്റക്ഷന്‍ ഹാക്കിംഗ് വരെ പുത്തന്‍ ട്രെന്‍ഡുകള്‍ ആയി വളരുന്നു. ഡാറ്റ മോഷ്ടിച്ച് അതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു ബുദ്ധിപരമായി നീങ്ങുന്ന ക്രിമിനലുകളും കുറവല്ല.