ചിലരുടെയെങ്കിലും പരാതിയാണ് കംപ്യൂട്ടറിന് വേഗത ഇല്ല, പണികള്‍ മുന്നോട്ടു പോകുന്നില്ല എന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് കംപ്യൂട്ടറിന്റെ വേഗത നിങ്ങളുടെ സിസ്റ്റത്തിന്റെ Processor, RAM എന്നിവ അനുസരിച്ചായിരിക്കും എന്നതാണ്. എങ്കിലും, അതിന്റെ പരമാവധി വേഗം കിട്ടാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്:
- ഡെസ്ക്ടോപ്പില് അത്യാവശ്യമുള്ള ഐക്കണുകളില്‍ കൂടുതല്‍ ഇടരുത്. സ്ഥിരമായി ഉപയോഗമില്ലാത്തവ ഡിലീറ്റ് ചെയ്യുക.
- ഉപയോഗമില്ലാത്ത സോഫ്റ്റ്വെയറുകള് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക. പല സോഫ്റ്റ്വെയറുകളും നാം അറിയാതെ ബാക്ഗ്രൌണ്ടില് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
- ആവശ്യമില്ലാത്ത ഫയലുകള്‍ എല്ലാം ഡിലീറ്റ് ചെയ്യുക. ഇതിനാല്‍ പ്രോസസ്സറിന് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് എളുപ്പത്തില്‍ ഡാറ്റ തിരഞ്ഞ് കണ്ടെത്താന്‍ സാധിക്കും.
- ആവശ്യമുള്ള നല്ല കുറച്ചു ഫോണ്ടുകള്‍ മാത്രം ഉപയോഗിക്കുക. ഫോണ്ടുകള്‍ നിങ്ങള്‍ കരുതുന്നതിലും അധികം കമ്പ്യുട്ടറിനെ സ്ലോ ആക്കുന്ന ഒന്നാണ്.
- മാസത്തില്‍ ഒരിക്കലെങ്കിലും ഡിസ്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക. ഇത് ഹാര്‍ഡ് ഡിസ്കിന്റെ ജോലിഭാരം കുറക്കും.
- ഡിസ്ക് ഇററുകള്‍ ചെക്ക് ചെയ്യുകയും ശരിയാക്കുകയും ചെയ്യുക. ഇതും ഹാര്‍ഡ് ഡിസ്ക് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തും.
- ലൈവ് ഡെസ്ക്ടോപ്പ്, സ്ലൈഡ് ഷോ എന്നിവ ഒഴിവാക്കുക. ഇവ ബാക്ഗ്രൌണ്ടില് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാമുകളാണ്. ഇവ പ്രോസസ്സിങ്ങ് പവര്‍ ദുരുപയോഗം ചെയ്യും.
- ആവശ്യമില്ലാത്ത വിന്‍ഡോസ് ഫീച്ചറുകള്‍ നീക്കം ചെയ്യുക. ഇതും പ്രോസസ്സറിങ്ങ് പവറിന്റെ ദുരുപയോഗം കുറക്കും.
- ടെമ്പററി ഫയലുകള്‍ നീക്കം ചെയ്യുക. ഇത് റാം ഫ്രീ ആകാനും ഹാര്ഡ്ഡിസ്ക് സ്പേസ് ലാഭിക്കാനും സഹായിക്കും.
- വിന്‍ഡോസ് അപ്ഡേറ്റുകള് ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങള്‍ ഒറിജിനല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിക്കുന്നതെങ്കില്‍ പുതിയ അപ്ഡേറ്റുകള് ചെക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.(വ്യാജ കോപ്പിയാണെങ്കില്‍ അപ്ഡേറ്റ് ചെയ്യരുത്)
- റെജിസ്റ്ററി ക്ലീന്‍ ചെയ്യുകയും ഫിക്സ് ചെയ്യുകയും ചെയ്യുക. ഇതിന് സി-ക്ലീനര്‍ പോലുള്ള സോഫ്റ്റ്വെയറുകള് ഉപയോഗിക്കാവുന്നതാണ്. ഇവ പെര്‍ഫോമന്‍സ് വളരെയധികം മെച്ചപ്പെടുത്തും.
- ഇന്റര്‍നെറ്റ് ഹിസ്റ്ററി നീക്കം ചെയ്യുക. ഒരുപാട് ടെംപററി ഫയലുകള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഇന്റര്‍നെറ്റ് ഹിസ്റ്ററി.
- ഒരുപാട് പ്രോഗ്രാമുകള്‍ തുറന്നിടുന്നത് മെമ്മറി ഉപയോഗം വര്‍ദ്ധിപ്പിക്കും. അതുപോലെ ബ്രൌസറില്‍ നിരവധി ടാബുകള്‍ തുറന്നിടുന്നതും ഒഴിവാക്കുക.
- ഒരേ സമയം ഒന്നിലധികം ഫയല്‍ കോപ്പി ചെയ്യാതിരിക്കുക. ഇത് ഹാര്ഡ്ഡിസ്കിന് ജോലിഭാരം കൂട്ടുകയാണ് ചെയ്യുന്നത്. ഓവറോള്‍ പെര്‍ഫോമന്‍സ് കുറയുന്നതാണ് ഇതിന്റെ ഫലം.
- ഒരു ഫോള്‍ഡറില്‍ തന്നെ വളരെയധികം ഫയലുകള്‍ സൂക്ഷിക്കരുത്. സബ് ഫോള്‍ഡറുകള്‍ ഉപയോഗിക്കുക. പ്രോസസ്സറിന് കൂടുതല്‍ ഫയലുകളുള്ള ഫോള്‍ഡറുകള്‍ ആക്സസ്സ് ചെയ്യാന്‍ വളരെയധികം സമയം വേണ്ടിവരും.
- അനാവശ്യമായ സ്റ്റാര്‍ട്ട്അപ് പ്രോഗ്രാമുകള്‍ നീക്കം ചെയ്യുക. ഇത് കമ്പ്യൂട്ടര്‍ പെട്ടെന്ന പ്രവര്‍ത്തന സജ്ജമാകാന്‍ സഹായിക്കും.
- ആവശ്യമായ എല്ലാ ഡ്രൈവറുകളും ഇന്‍സ്റ്റാള്‍ ചെയ്യുക. ഡിസ്പ്ലേ, വൈ-ഫൈ, ബ്ലൂടൂത്ത് തുടങ്ങിയവയുടെ ഡ്രൈവറുകള്‍ ഇല്ലെങ്കില്‍ അവ പ്രവര്‍ത്തിക്കാതിരിക്കുകയോ പെര്‍ഫോമന്‍സ് വളരെ മോശമാവുകയോ ചെയ്യും
- ഡ്രൈവറുകള്‍ അപ്ഡേറ്റ് ചെയ്യുക. ഏറ്റവും പുതിയ ഡ്രൈവറുകള്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് നല്‍കും.
- ഓട്ടോമാറ്റിക് അപ്ഡേറ്റുകള് ഡിസേബിള്‍ ചെയ്യുക. അല്ലെങ്കില്‍ കമ്പ്യുട്ടര്‍ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുമ്പോള്‍ തന്നെ ഇവ അപ്ഡേറ്റ് തിരയാന്‍ തുടങ്ങും, ഇന്റര്‍നെറ്റിന്റെ വേഗത കുറയും.
- നിങ്ങളുടെ ബജറ്റിനും കമ്പ്യൂട്ടറിനും ഇണങ്ങിയ ഒരു ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്യുക. സൗജന്യ ആന്റിവൈറസ് ആയാലും മതി. എന്തായാലും സ്ഥിരമായി അപ്ഡേറ്റ് ചെയ്യണമെന്ന് മാത്രം.