ഇന്ത്യക്കു വേണ്ടി പുതിയ ബിസിനസ് യൂണിറ്റുമായി മൈക്രോസോഫ്റ്റ്

Update: 2020-02-14 09:23 GMT

ഇന്ത്യയിലെ ബിസിനസ്സ് വിപുലമാക്കാന്‍ മൈക്രോസോഫ്റ്റ് ഐടി കമ്പനികളുമായി കൈകോര്‍ത്ത് പ്രത്യേക ബിസിനസ് യൂണിറ്റ് സൃഷ്ടിക്കാന്‍ നീക്കമാരംഭിച്ചു.

ഐടിഇഎസ് 360 സൊല്യൂഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ ബിസിനസ് യൂണിറ്റ് വഴി കൃത്രിമ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍ മുതല്‍ ബിസിനസ്സ് ആപ്ലിക്കേഷനുകള്‍ വരെ മൈക്രോസോഫ്റ്റ് ഓഫറുകളുടെ മുഴുവന്‍ ശേഖരം ഉപഭോക്താക്കളിലേക്കു സുഗമമായി എത്തിക്കുകയാണു ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി ഒരു അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ സേവന സ്ഥാപനമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും മൂന്നാമത്തെ വലിയ കമ്പനിയായ എച്ച്‌സിഎല്‍ ടെക്‌നോളജീസും ഈ സംരംഭത്തില്‍ മൈക്രോസോഫ്റ്റിന്റെ സഹകാരികളായിക്കഴിഞ്ഞു.

മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് സത്യ നാദെല്ലയുടെ ബുദ്ധിയില്‍ വിരിഞ്ഞ 'വണ്‍ മൈക്രോസോഫ്റ്റ്' തന്ത്രത്തിന്റെ ഭാഗമാണിതെന്ന് മഹേശ്വരി പറഞ്ഞു. മൈക്രോസോഫ്റ്റ് സിഇഒ ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും. മൈക്രോസോഫ്റ്റിന്റെ അസുര്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനം ഇന്ത്യയില്‍ മികച്ച വേഗത്തിലാണ് വളരുന്നതെന്നും മഹേശ്വരി പറഞ്ഞു. 'ഇന്ത്യന്‍ ഐടി വ്യവസായം ഇന്ന് ഏകദേശം 180 ബില്യണ്‍ ഡോളര്‍ വരുന്നതാണ്. ഇതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്് ക്ലൗഡ് സൊല്യൂഷനുകള്‍ മാത്രമല്ല ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിസിനസ്സ് ആപ്ലിക്കേഷനുകള്‍ പോലുള്ള ആധുനിക മൂല്യങ്ങള്‍ നല്‍കാനും മൈക്രോസോഫ്റ്റിന് കഴിയും.'

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News