ഇന്ത്യന്‍ ടെക്‌നോളജി സേവന മേഖല കുതിപ്പിന്റെ വഴിയില്‍
2025 ഓടെ ഈ മേഖലയില്‍നിന്നുള്ള വരുമാനം 300-350 ബില്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്
അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ടെക്‌നോളജി സേവന മേഖലയില്‍നിന്നുള്ള വരുമാനം ഉയരുമെന്ന് നാസ്‌കോം റിപ്പോര്‍ട്ട്. 2025 ഓടെ ഈ മേഖലയില്‍നിന്നുള്ള വരുമാനം 300-350 ബില്യണ്‍ ഡോളറാകും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാങ്കേതിക സേവന വ്യവസായത്തിന്റെ വളര്‍ച്ച 2-4 ശതമാനം ത്വരിതപ്പെടുത്താനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഐ, സൈബര്‍ സുരക്ഷ, മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങിയവയിലൂടെ വരുമാനം ഉയരും.
സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ആഗോളതലത്തിലെ വീണ്ടെടുക്കലിന്റെ വേഗത വര്‍ധിപ്പിക്കുമെന്ന് മക്കിന്‍സി ആന്റ് കമ്പനിയുമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപഭോക്താക്കളുടെ എക്കാലത്തെയും വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കൊപ്പം, സംരംഭങ്ങള്‍ നിരന്തരമായ നവീകരിക്കപ്പെടുന്നു. ഐടി സേവന മേഖലയെ 10 ശതമാനം വാര്‍ഷിക വളര്‍ച്ചയിലേക്ക് നയിക്കും. കഴിഞ്ഞ ദശകത്തില്‍ ഐടി സേവന മേഖലയിലെ ഓഹരി ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും ഉയര്‍ന്ന വരുമാനമാണ് ലഭിച്ചത്.
ഏകദേശം 1 ട്രില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ടെക്‌നോളജി സേവന മേഖല ലോകമെമ്പാടുമുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നുണ്ട്, പ്രത്യേകിച്ച് ഇന്ത്യയില്‍. രാജ്യത്തിന്റെ കയറ്റുമതിയുടെ 27 ശതമാനവും ഈ മേഖലയില്‍നിന്നാണ്. ഏകദേശം 4.4 ദശലക്ഷം ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുകയും ചെയ്യുന്നു.
'അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ സാങ്കേതിക സേവന വ്യവസായത്തിന് 2-4 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയും. ക്ലൗഡ്, എഐ, സൈബര്‍ സുരക്ഷ, മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ വിജയിക്കാന്‍ കഴിയുമെങ്കില്‍ വാര്‍ഷിക വരുമാനത്തില്‍ 300-350 ബില്യണ്‍ യുഎസ് ഡോളറിലെത്തും. ഇതിന് സ്വകാര്യമേഖല, സര്‍ക്കാര്‍ എന്നിവയിലുടനീളമുള്ള പങ്കാളികളുമായി കൂടുതല്‍ സഹകരണം ആവശ്യമാണ്' റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.